അയാളുമായുള്ള പ്രണയം എന്റെ സിനിമ ജീവിതം തകർത്തു ; തുറന്ന് പറഞ്ഞ് നടി

0

വിനയൻ സംവിധാനം ചെയ്ത സുധീർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡ്രാക്കുള എന്ന ചിത്രത്തിൽ കൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരം ആണ് മോണൽ ഗജ്ജർ. മലയാളം തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവം ആയിരുന്ന താരം ഇപ്പോൾ ഗുജറാത്തി ചിത്രങ്ങളിൽ ആണ് സജീവം ആയിട്ട് ഉള്ളത്. എന്നാൽ താരത്തിനെ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒന്നും തന്നെ കാണാറില്ല.

വിനയന്റെ ഡ്രാക്കുളയിൽ അഭിനയിച്ച താരം ഒരു മലയാളം നടനും ആയി പ്രണയത്തിൽ ആയിരുന്നു എന്ന ഗോസിപ്പ് ഉണ്ടായിരുന്നു. പ്രണയ ബന്ധം കൂടുതൽ നാൾ നീണ്ട് പോയില്ല ഇരുവരും വേർ പിരിഞ്ഞു. പ്രണയ ബന്ധം തകർന്നതിന്റെ പേരിൽ ആണ് താരം സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയത് എന്നാണ് റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നത്.

ലോകമെമ്പാടും പ്രേക്ഷകർ കാണുന്ന ഒരു ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിൽ ആദ്യം ആയി ഹിന്ദിയിൽ ആയിരുന്നു ഇറങ്ങി ഇരുന്നത്. പിന്നീട് പല ഭാഷകളിലേക്ക് ഇറക്കുക ആയിരുന്നു. വ്യത്യസ്ത മേഖലയിൽ നിന്ന് ഉള്ളവർ ആണ് എല്ലാ ഭാഷകളിലെയും മത്സരാർത്ഥികൾ ആയി എത്തിയിട്ട് ഉള്ളത്.

തെലുങ്ക് ബിഗ്‌ ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്നു മോണാൽ ഗജ്ജാർ. തൊണ്ണൂറ്റി എട്ട് ദിവസത്തിന് ശേഷം മോണാൽ പുറത്തായി. ഹിന്ദി ചിത്രം കഗാസ് ആണ് താരത്തിന്റെ പുറത്ത് ഇറങ്ങാനുള്ള ചിത്രം.തെലുങ്ക് ചിത്രം സുഡി ഗഡിലൂടെ ആണ് താരത്തിന്റെ വെള്ളിത്തിരയിലേക്ക് ഉള്ള കടന്ന് വരവ്. രണ്ടായിരത്തി പതിനാലിൽ (2014 ൽ) വിക്രം പ്രഭുവിന്റെ കൂടെ സിഗരം തോടു, വനവരായൻ വല്ലവരായൻ എന്നിവയിലും മോണൽ അഭിനയിച്ചു.

ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തെന്നിന്ത്യൻ സിനിമ വിടാൻ ഉണ്ടായ കാരണം തുറന്ന് പറഞ്ഞത്.പ്രമുഖ മലയാളം നടനും ആയി പ്രണയത്തിൽ ആയിരുന്നു എന്നും പ്രണയ ബന്ധം ഇടക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. അതോടെ സൗത്ത് ഇന്ത്യൻ സിനിമ തന്നെ നിരസിക്കുക ആയിരുന്നു എന്നും താരം പറഞ്ഞ്. രണ്ടായിരത്തി പന്ത്രണ്ടിൽ (2012 ൽ) ആണ് മോണൽ സിനിമ രംഗത്തേക്ക് വരുന്നത്. ആദ്യ ചിത്രം തന്നെ തെലുങ്കിൽ ഹിറ്റായി. പിന്നീട് മലയാള മടക്കം ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചു. രണ്ടായിരത്തി പതിനെട്ടു (2018) മുതൽ താരം ഗുജറാത്തി സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ട് ഉള്ളു.

സുഡിഗഡു സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നായികയ്ക്ക് ഉള്ള സിമ അവാർഡ് ലഭിച്ചു. വെണ്ണേല, മൈ, ഓക കോളേജ് സ്റ്റോറി, ബ്രദർ ഓഫ് ബൊമ്മലി, ഐ വിഷ്, തായ് ജാഷേ, ആവ് താരു കാരി നാഖു, ദേവദാസി, രേവ, ഫാമിലി സർക്കസ്, മാൻ ഉദൻ വരാ, അല്ലുടു ആധുർസ്, വിക്കിട നോ വർഖോടോ തുടങ്ങിയവ ആണ് താരത്തിന്റെ ചിത്രങ്ങൾ.