മരക്കാർ ഓടിടി റീലീസിനൊരുങ്ങുന്നു? ആശങ്കയോടെ സിനിമാപ്രേമികൾ..

0

സിനിമ പ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുന്ന മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസ് ചെയ്തേക്കുമെന്ന് സൂചന.. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.. സംവിധായകൻ പ്രിയദർശനും ഇതേ സംബന്ധിച്ച് യാതൊരു വിധ അറിവുകളും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് പറഞ്ഞത്.. തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തങ്ങളും ഇത്രയും നാൾ കാത്തിരുന്നത് എന്നും അദ്ദേഹം പറഞ്ഞു..

മരക്കാർ ഓടിടി റീലീസിനൊരുങ്ങുന്നു.. ഈ ഡിജിറ്റൽ വിപ്ലവത്തിന്റെ കുത്തൊഴുക്കിൽ തിയേറ്റർ ആംബിയൻസ്‌ ഒക്കെ അന്യം നിന്ന് പോകുമോ!! മലയാളി പ്രേക്ഷര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. മുംബൈയില്‍ ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ സിനിമ കണ്ടുവെന്നാണ് സൂചന. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

ഒരിടവേളക്ക് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍ 50 ശതമാനം സീറ്റില്‍ മാത്രമാണ് പ്രവേശന അനുമതി. അതിനാല്‍ തിയറ്ററില്‍ റിലീസ് ചെയ്താല്‍ ലാഭം ഉണ്ടാകില്ല എന്ന് കണക്കാക്കിയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. തുടക്കം മുതല്‍ തീയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രമാണ് മരക്കാര്‍. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിലീസ് രണ്ട് തവണയായി മാറ്റി വെക്കുകയായിരുന്നു..