ഈ അടുത്തു കണ്ട ഏറ്റവും മികച്ച സ്ത്രീ ആണ് മേതിൽ ദേവിക ; വൈറൽ കുറിപ്പ് വായിക്കാം …!!!

0

ഡാർക്ക് ഹ്യൂമർ എന്ന കറുത്ത ഫലിതത്തിന്റെ ഫ്ലേവർ ചാലിച്ച് പറഞ്ഞാൽ ഡിവോഴ്സ് എന്ന സ്ഥിതിവിശേഷത്തോടുള്ള മേതിൽ ദേവികയുടെ ഈ മനോഹര സമീപനം കേട്ടിട്ട് അവരോട് പ്രണയം തോന്നിപ്പോകുന്നു. ഇത്ര പോസിറ്റീവ് ആയി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന മറ്റൊരു സന്ദർഭം അടുത്ത കാലത്തൊന്നും ഓർക്കുന്നില്ല. അതായത് എല്ലാം കഴിഞ്ഞ് കുറെക്കാലം കഴിഞ്ഞുള്ള തുറന്ന് പറച്ചിലുകളുടെ സമയത്തെ കാര്യമല്ല, മറിച്ച് ഇങ്ങനെ “ഹീറ്റ് ഓഫ് ദി മൊമെന്റിൽ” യാതൊരു വിദ്വേഷമോ വൈരാഗ്യമോ പ്രതിഫലിപ്പിക്കാതെ ഇത് പറയാനുള്ള ആർജ്ജവത്തിന്റെ കാര്യമാണ്.

കൂടെ കഴിയുന്നവർക്കേ രാപ്പനി അറിയൂ എന്ന തരം നാട്ട്നടപ്പ് പ്രതികരണങ്ങളെ പോലും ഒരു പ്രൊഫഷണൽ പബ്ലിക് റിലേഷൻസ് ഓഫിസറുടെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു മേതിൽ ദേവിക. ഉവ്വ് ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തു, എന്ന് ചോദ്യത്തിന് ഉത്തരമായി പറയുമ്പോഴും ഭർത്താവോ മുൻ ഭർത്താവോ സഹചാരിയോ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയോ ഇങ്ങനെ അനവധി സുന്ദര കാഴ്ചപ്പാടുകളാണ് ദേവികയ്ക്ക് മുകേഷിനെക്കുറിച്ച്, അഥവാ അങ്ങനെ ഇത് അവതരിപ്പിക്കുന്നതാണ് അവരുടെ ക്ലാസ്.

അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായി അറിയില്ല, എങ്കിലും അതും ഇങ്ങനെയൊക്കെത്തന്നെ ആവും എന്ന് പറയാനുള്ള ആത്മവിശ്വാസവുമുണ്ട് എന്നത് അങ്ങനെ എപ്പോഴും എവിടെയും കാണാൻ കിട്ടുന്ന ഒന്ന് അല്ലേയല്ല. ബുദ്ധിമുട്ടേറിയ സമയമാണല്ലോ എന്ന തരത്തിൽ ഒരു തേർഡ് പേർസൺ സജഷൻ പോലെയാണ് ദേവിക പറയുന്നത്, മുഖത്ത് യാതൊരു കാർമേഘമോ ഗർവ്വോ കൂടാതെ. അവർ ആഴത്തിലറിഞ്ഞ നൃത്തകലയുടെ തപോഗുണമാവാം.