പാതിരാത്രി വിളിച്ചു ഉണർത്തി ഡെയ്ൻ മീനാക്ഷിക്കു നൽകിയ സമ്മാനം കണ്ടോ.? ; ഞെട്ടിതരിച്ചു മീനാക്ഷിയും..!!

0

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ഇപ്പോള്‍ ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കീഴടക്കിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി.

മീനാക്ഷി രവീന്ദ്രന്‍ അല്ല പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം ഇന്ന്. ഡി ഡി യ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ അവതരണ മികവ് തന്നെയാണ് ഉടന്‍ പണം 3.0 യുടെ ആകര്‍ഷണവും വിജയവും.

അത് പോലെ തന്നെ ഉടൻ പണം അവതാരകൻ ആണ് ഡെയ്ൻ ഡേവിഡ് രണ്ടു പേരും കൂടി ചേർന്നു ആണ് ഉടൻ പണം പ്രോഗ്രാം അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഇരു വർക്കും ആരാധകർ ഏറെ ആണ്. ഇപ്പോൾ ഡെയ്ൻ മീനാക്ഷിയുടെ വീട്ടിൽ സസ്പ്രൈസ് gift ആയി എത്തിയ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. ഡയന്റെ കൂടെ കുക്കുവും ഉണ്ടായിരുന്നു രണ്ടു പേരും കൂടി ആണ് രാത്രിയിൽ മീനാക്ഷിക്കു ഗിഫ്റ്റ് ആയി പോയത്. പാതിരാത്രി വിളച്ചു ആണ് ഡെയ്നും കുക്കുവും കൂടി മീനാക്ഷിക്കു ഗിഫ്റ്റ് കൊടുത്തത്.

ഇടക്ക് മീനാക്ഷിയും ഡെയ്‌നു തമ്മിൽ പ്രണയം ആണെന് ഒരു വാർത്ത വന്നിരുന്നു അന്ന് ഡെയ്ൻ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. തന്റെ ആത്മാർഥ സുഹൃത്തുക്കളില്‍ ഒരാളാണ് മീനാക്ഷി. ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല. പ്രേക്ഷകർ ഹൃദയംകൊണ്ടു സ്വീകരിച്ച കഥാപാത്രങ്ങളാണ് ഉടൻ പണം 3.0 യുടെ വേദിയിൽ ചെയ്തിട്ടുള്ളത്. ആ കഥാപാത്ര ജോഡികളോടുള്ള ഇഷ്ടമായിരിക്കും പ്രേക്ഷകർക്ക് അങ്ങനെ തോന്നാൻ കാരണ മായിട്ടു ണ്ടാകുകയെന്നും ഡെയ്ൻ പറഞ്ഞു. എന്റെ നല്ല സുഹൃത്താണ് മീനാക്ഷി എന്നായിരുന്നു ഡെയ്നിന്റെ മറുപടി. 

കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഡെയിന്‍ ഡേവിസ്. ഷോയില്‍ ഒന്നാം സ്ഥാനം നേടാനായത് ഡെയിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കൂടാതെ നടന്‌റെ ചില ഡയലോഗുകളും യുവാക്കള്‍ക്കിടയില്‍ തരംഗമായി. കോമഡി സര്‍ക്കസിന് പിന്നാലെ നായികാ നായകന്‍ ഷോയിലൂടെയാണ് ഡെയിന്‍ അവതാരകനായും മാറിയത്. നിലവില്‍ ഉടന്‍ പണം 3.0യിലൂടെയാണ് ഡെയിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്.

ഷോ തുടങ്ങി വളരെ കുറച്ചുനാളുകള്‍ കൊണ്ട് എല്ലാവരുടെയും ഇഷ്ട പരിപാടിയായി ഇത് മാറിയിരുന്നു. മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ വീണ്ടും പുനരാവിഷ്‌കരിച്ചാണ് ഡെയിനും മീനാക്ഷിയും ഉടന്‍ പണത്തില്‍ എത്താറുളളത്. ഇത് വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ ലഭിക്കാനും കാരണമായി. അടുത്തിടെയാണ് ഡെയിന്‍ ചില കാരണങ്ങളാല്‍ ഷോയില്‍ നിന്നും വിട്ടുനിന്നത്. ഈ സമയത്ത് ഒറ്റയ്ക്കായിരുന്നു മീനാക്ഷി പരിപാടി അവതരിപ്പിച്ചത്. ഇടയ്ക്ക് ഡിഫോര്‍ ഡാന്‍സ് താരം കുക്കുവും മീനാക്ഷിക്കൊപ്പം കൂടി. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഡെയിന്‍ വീണ്ടും ഉടന്‍ പണത്തില്‍ തിരിച്ചെത്തിയിരുന്നു.