പ്രണയത്തിന് പ്രായം തടസ്സമായി തോന്നുന്നില്ല. ഇനി കാത്തിരിക്കുന്നത് പ്രണയത്തിന് വേണ്ടിയാണ്. മഞ്ജു വാര്യർ.

0

മലയാള സിനിമയിലെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മഞ്ജുവാര്യർ എന്ന നടിയെ നെഞ്ചിലേറ്റാത്ത മലയാളികൾ ഉണ്ടാവില്ല എന്നതാണ് വസ്തുത. അഭിനയത്തിൽ മാത്രം മുഖം നോക്കുന്ന വളരെ ചുരുക്കം നടിമാരിൽ ഒരാൾ അതാണ് മഞ്ജു വാര്യർ. ബാക്കി എല്ലാ സൗഭാഗ്യങ്ങളും ഒപ്പം ഉണ്ടെങ്കിലും ഞാൻ ആരുമല്ല, ഒന്നുമല്ല  എന്ന് എപ്പോഴും ലളിതമായി സംസാരിക്കുന്ന ഒരാൾ. മലയാളി സ്ത്രീകളെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്ന നായിക ആരാണെന്ന് ചോദിച്ചാൽ അതിനു മഞ്ജുവാര്യരുടെ പേരല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല എന്നുതന്നെ പറയാം.

വിവാഹവും വിവാഹ ജീവിതവും ഒക്കെ മഞ്ജുവിന്റ സിനിമാ കരിയറിന് തടസ്സം നിന്നപ്പോഴും, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടപ്പോഴും അമ്മയാണ് മഞ്ജുവിനെ ഏറ്റവും സപ്പോർട്ട് ആയി കൂടെ നിന്നത്. സിനിമയിലേക്കുള്ള രണ്ടാം തിരിച്ചുവരവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളും, സിനിമയിലെ വിവിധ മേഖലകളും ഒക്കെ പരീക്ഷിച്ചു മുന്നേറുകയാണ് മഞ്ജു ഇപ്പോൾ. മഞ്ജുവിന്റേതായി ഈ അടുത്തിടെയായി രണ്ടു മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. രണ്ടു മികച്ച അഭിപ്രായങ്ങളോടെ ആണ് തിയറ്ററുകളിൽ പ്രദർശനം തുടർന്നത്. അടുത്തടുത്തായി ഇറങ്ങിയ രണ്ടു ചിത്രങ്ങളും വിജയിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു ഇപ്പോൾ. തന്റെ കഴിഞ്ഞു രണ്ടു ചിത്രങ്ങളും ഹൊറർ ടൈപ്പ് ആയതുകൊണ്ട് തന്നെ ഇനി പ്രണയ കഥകൾക്ക് വേണ്ടിയാണ് താൻ കാത്തിരിക്കുന്നതെന്നും, വൈകാതെ തന്നെ അത്തരം സിനിമകൾ ഉണ്ടാവുമെന്നും തുറന്നുപറയുകയാണ് മഞ്ജുവാര്യർ.

അടുത്തിടയായി പുറത്തിറങ്ങിയ എന്റെ രണ്ട് ചിത്രങ്ങളും ഹൊറർ മൂഡിലുള്ളതായതിനാൽ അടുത്തതായി താൻ കാത്തിരിക്കുന്നത് പ്രണയകഥകൾ ക്ക് വേണ്ടി ആണെന്ന് തുറന്നുപറയുകയാണ് മഞ്ജു വാര്യർ. വൈകാതെ തന്നെ അത്തരം സിനിമകൾ ഉണ്ടാകും എന്നും മഞ്ജു വാര്യർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ എന്ന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ അടുത്ത ചിത്രങ്ങളിൽ ഒരു മാറ്റം ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് നാളുകളായി ഞാൻ റൊമാന്റിക് സിനിമകൾ ചെയ്തിട്ട്. അതുകൊണ്ടുതന്നെ നല്ല ലൗ സ്റ്റോറികൾ ഉണ്ടെങ്കിൽ എന്റെ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും. റൊമാൻസ് ഇതിവൃത്തമായി വരുന്ന ഒരുപാട് കഥകൾ ഞാൻ ഇതിനോടകം കേട്ടുകഴിഞ്ഞു.

ഈ സമയത്ത് പ്രണയത്തിന് പ്രായം ഒരു തടസ്സമായി ഞാൻ കാണുന്നില്ല. യഥാർത്ഥ ജീവിതത്തിലും, സിനിമയിലും  പുതിയ പരീക്ഷണങ്ങൾ നടത്തി അതിർവരമ്പുകൾ കടക്കുന്നവർ ഉണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും രസകരമായ ഒരു പ്രണയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. കുറച്ചുനാളുകളായി സൗന്ദര്യം കൂടി വരുന്ന മഞ്ജുവാര്യരുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോഴും മഞ്ജുവിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. ഒരാൾ ചെറുപ്പമായി കാണപ്പെട്ടു എന്നുപറയുന്നതിൽ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഒരാൾ ചെറുപ്പമായി അല്ലെങ്കിൽ വയസ്സായി എന്ന് പറയുന്നതിൽ അല്ല, മറിച്ചു സന്തുഷ്ടരാണെന്ന് പറയുന്നതിലാണ് പ്രാധാന്യമെന്നും മഞ്ജു പറയുന്നു.