നീ ഒരു പീറയാടി. കെട്ടിയവനെ ചുട്ടുതിന്നില്ലേ നീ. ഭർത്താവിനെക്കുറിച്ച് കമന്റിട്ടയാൾക്ക് എതിരെ നടി മഞ്ജു സുനിച്ചൻ..

0

മറിമായതിലൂടെയും, ബിഗ് ബോസ്സ് രണ്ടാം സീസണിലൂടെയും ഒക്കെ ഒരുപാട് ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചൻ. ടെലിവിഷൻ റിയാലിറ്റി ഷോ ആയ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെ വന്ന് പിന്നീട് ബിഗ് സ്ക്രീനിലും മഞ്ജു തിളങ്ങി. കൂടുതൽ ആയും ഹ്യൂമറസ് പരിപാടികളിലൂടെ ആണ് മഞ്ജു പ്രേഷകരെ കൈലെടുത്തത്. പക്ഷെ മഞ്ജു ബിഗ് ബോസ്സിൽ എത്തിയതോടെ ആകെ പെട്ടുപോയി എന്നു തന്നെ പറയാം.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കുറച്ചുനാളുകളായി ബ്ലാകീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്. കൂടാതെ തന്നെ ബിഗ് ബോസ്സ് രണ്ടാം സീസണിലെ എല്ലാവരും ഒന്നിക്കുന്ന ഒരു വെബ് സീരിസിലും ഭാഗമാകുന്നുണ്ട്. ബിഗ് ബോസ്സിൽ നിന്നും പുറത്തുവന്നതിനു ശേഷം നിരവധി സൈബർ അറ്റാക്കിനു മഞ്ജു വിധെയ ആയിട്ടുണ്ട്.

മഞ്ജുവിനും, ഭർത്താവായ സുനിച്ഛനും നേരെ നിരവധി തവണ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ വന്നിട്ടുണ്ട്. ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിൽ ഒരു കമന്റ് ആണ് ശ്രദ്ധ നേടുന്നത്. തനിക്കെതിരെ മോശം കമന്റ് ഇട്ട ആളെ തുറന്നുകാട്ടി രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു. മഞ്ജു ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെ മോശം കമന്റ് ചെയ്ത ആളുടെ പ്രൊഫൈൽ ലിങ്ക് വരെ മഞ്ജു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തന്നെ അപമാനിച്ച ആൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ചുട്ട മറുപടിയും മഞ്ജു കൊടുത്തിട്ടുണ്ട്.

മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ ആരുന്നു ; കോറോണയുടെ ഇടയ്ക്ക് നിന്റെ പേർസണൽ കാര്യങ്ങൾ കാണാനല്ല ഇവിടെ നേരം, എന്ന അഭിപ്രായം ഉള്ളവർക്ക് ദയവായി ഈ പോസ്റ്റ്‌ സ്കിപ് ചെയ്ത് പോകാം. എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ച് ദിവസങ്ങളായി തിരഞ്ഞ് നടക്കുന്നുണ്ട്. ഒന്ന് കണ്ടു കിട്ടാൻ സഹായിക്കണം. കോൺടാക്ട് നമ്പർ കിട്ടിയാൽ വളരെ സന്തോഷം. ഇങ്ങനെ ആയിരുന്നു മഞ്ജു കുറിച്ചത്.

നിരവധി ആളുകളാണ് മഞ്ജുവിന് പിന്തുണയുമായി എത്തിയത്. ഇതുപോലെ ഉള്ളവരെ  നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നാണ് കൂടുതൽ ആൾക്കാരും അഭിപ്രായപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന വെറുതെയല്ല ഭാര്യ എന്ന പരിപാടിയിൽ മഞ്ജുവിനൊപ്പം ഭർത്താവ് സുനിച്ഛനും, മകനും ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ  മഞ്ജുവിന്റെ ഭർത്താവ് സുനിച്ചനെ ഒരുവിധം മലയാളികൾക്ക് ഓക്കെ സുപരിചിതമാണ്.

ഏറെ നാളുകളായി ഇപ്പോൾ വിദേശത്തു ജോലി ചെയ്യുകയാണ് സുനിച്ചൻ. ഇതിനുമുമ്പും പലതവണയും മഞ്ജുവിനെതിരെയും സുനിച്ചനെതിരെയും നിരവധി ആളുകൾ ബോഡി ക്ഷമിങ് നടത്തിയിട്ടുണ്ട്. മിക്കപ്പോഴും മഞ്ജു ഇതിനൊക്കെ എതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കാറും ഉണ്ട്.