പ്രകൃതി ദുരന്തത്തിൽ തകര്‍ന്ന കൂട്ടിക്കലിലെ സഹോദരങ്ങളെ ചേർത്തുപിടിച്ച് മമ്മൂട്ടി..

0

 

പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കൂട്ടിക്കലിനെ ചേർത്തുപിടിച്ചു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.. മമ്മൂട്ടി തന്റെ ജീവകാരുണ്യ സംഘടനയായ കയറാൻ ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് കൂട്ടികലിലെ ജനതയെ ചേർത്തുപിടിച്ചത്.. പ്രകൃതി ദുരന്തത്തിൽ തകര്‍ന്ന കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് സഹായവുമായി മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി ഒരത്തിലിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായുള്ള സംഘവും മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഇന്റർനാഷണൽ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസസംഘവും കൂട്ടിക്കലില്‍ എത്തി ക്യാമ്പ് ചെയ്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയാണ്.

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനത്തിനായുള്ള മൊബൈല്‍ ഫോണുകൾ, പുസ്തകങ്ങൾ മറ്റു ഉപകരണങ്ങളും കൈമാറും. മനോരമ ന്യൂസിലൂടെ കുട്ടികളുടെ ദുരിതം അറിഞ്ഞാണ് ഈ ഇടപെടല്‍.

കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തിൽ 150 പുതിയ ജല സംഭരണികൾ, പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന 2000ൽ അധികം കിറ്റുകൾ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. കൂടാതെ കാനഡയിലെ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റര്‍നാഷണൽ പ്രവർത്തകർ 50 ജലസംഭരണികൾ സംഭാവന ചെയ്തിട്ടുണ്ട്.