തളർന്നു പോവുമ്പോൾ താങ്ങായ് നിൽക്കാൻ നമുക്കാവശ്യം നമ്മളെ മനസിലാക്കുന്ന സൗഹൃദങ്ങളാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ച കഥാപാത്രങ്ങളായിരുന്നു ഇതൊക്കെ.. കുറിപ്പ്..

0

മലയാള സിനിമയിലെ ചില പെൺ സൗഹൃദ കാഴ്ചകളിലൂടെ.. പ്രണയത്തിനുമപ്പുറം ഒരു സൗഹൃദവലയമുണ്ട്. ബാല്യം മുതൽ മരണംവരെ കൂടെ നില്ക്കാൻ , സന്തോഷിപ്പിക്കാൻ, ലോകം കാണാൻ , ഒരുമിച്ച് കാഴ്ച്ചകൾ കണ്ട് പറക്കാൻ നമ്മളെയെല്ലാം ശക്തരാകുന്ന സൗഹൃദവലയത്തിൽപ്പെട്ടവരാണ് ഓരോ മനുഷ്യ ജീവിതവും. പെൺസൗഹൃദങ്ങൾ എത്രമാത്രം അവരെ പരസ്പരം ശക്തരാക്കുന്നു എന്ന് കാണിച്ചുതന്ന സിനിമകളിലൂടെയുള്ള യാത്രയാണിത്.

മലയാളസിനിമാ പ്രേഷകർക്ക് മുൻപിൽ അപരിചിതമായ സ്ത്രി – ബന്ധങ്ങളെ തുന്നിചേർത്ത് അവതരിപ്പിക്കാൻ പത്മരാജൻ എന്ന എഴുത്തുകാരന് കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ദേശാടാന കിളി കരയാറില്ല , ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രങ്ങൾ. പരിധികൾ നിർണയിക്കപ്പെട്ട ലോകത്ത് തങ്ങളുടെതായ ലോകം സൃഷ്ടിച്ചവരാണ് നിർമ്മലയും സാലിയും. ഒരു ലെസ്ബിയൻ ശൈലിയിൽ ഈ ചിത്രത്തെ വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും അവർക്കിടയിലെ സൗഹൃദം മരണംവരെ എത്തിച്ചേർന്നു. പ്രണയിനിയെ നഷ്ടമാവുന്ന കാമുകനെപ്പോലെ നിർമ്മലയെ വിട്ടു കൊടുക്കാതെ തന്റൊപ്പം മറ്റൊരു ലോകത്തിലേയ്ക്ക് സാലി അവളെ കൊണ്ടുപോയ്.

പപ്പേട്ടന്റെ തിരക്കഥയിൽ പിന്നെ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രം അതിനുമപ്പുറമുള്ള രണ്ട് സുഹൃത്തുക്കളുടെ ജീവിതമാണ് കാണിച്ചു തരുന്നത്. അനാഥമാക്കപ്പെട്ട ശാലിനിയുടെ ജീവിതത്തിന്റെ തണലാണ് അമ്മു , അമ്മുവറിയാതെ ശാലിനിക്കും ശാലിനിയറിയാതെ അമ്മുവിനും രഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്മുവിന്റെ വിവാഹവും ഒറ്റയാക്കപ്പെട്ട യൗവ്വനവും രോഗവും ശാലിനിയെ മ. ര. ണ. ത്തിലെത്തിക്കുന്നു.

നോട്ട്ബുക്കിലെ ശ്രീദേവിയും സേറായും പൂജയുമെല്ലാം അന്നത്തെ കാലത്തെ സ്കൂൾ കാലഘട്ടത്തിന് പുത്തനൊരു അനുഭവമായിരുന്നു. പ്രണയവും ചതിയും കുറ്റബോധവും മ. ര. ണ. വുമെല്ലാം അവരുടെ സൗഹ്യദത്തെ തളർത്തുകയും ഒടുവിൽ തളർത്തുകയും ചെയ്തു.
അചരിചിതനിലെ ദേവി, മീനാക്ഷി , സിമിയുമുണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. വ്യത്യസ്ത സ്വഭാവങ്ങളിലുള്ള സൗഹൃദത്തിലെ വേലിയേറ്റങ്ങളും വിധിയെ മാറ്റിമറിച്ചുള്ള ഒളിച്ചോട്ടവുമെല്ലാം ആ കാലത്ത് വ്യത്യസ്ത പ്രമേയമായിരുന്നു. രാക്കിളിപ്പാട്ടിലെ ജോസഫൈനും രാധികയും കലാലയങ്ങളെ അത്രമേൽ സ്വാധീനിച്ചിരുന്നു.

ചന്ദ്രലേഖയിലെ ചന്ദ്രയും ലേഖയും , അരികെയിലെ കല്പനയും അനുരാധയും മറ്റൊരു സ്നേഹ ലോകത്തെയാണ് കാട്ടിതരുന്നത്. ത്രീകോണ പ്രണയങ്ങളെ വ്യത്യസ്തയോടെ അവതരിപ്പിച്ചപ്പോൾ അവിടെ പരസ്പരമുള്ള വിട്ടുകൊടുക്കലിന്റെയും പരിപാലനത്തിന്റെയും ത്യാഗത്തിന്റെയും സൗഹൃദങ്ങൾ സിനിമയെ വ്യത്യസ്തമാക്കി.

ഉയരയിലെ പല്ലവിയും സറിയായും ജൂണിലെ ജൂണും മൊട്ടച്ചിയും, സ്റ്റാൻഡ് അപ്പിലെ ദിയയും കീർത്തിയും ഇന്നത്തെ ലോകത്ത് ഏറ്റവും അവശ്യമായത് കൂടെ നിക്കാൻ, തളർന്നു പോവുമ്പോൾ താങ്ങായ് നിൽക്കാൻ നമുക്കാവശ്യം നമ്മളെ മനസിലാക്കുന്ന സൗഹൃദങ്ങളാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ച കഥാപാത്രങ്ങളായിരുന്നു തളർന്നു പോവുമ്പോൾ താങ്ങായ് നിൽക്കാൻ നമുക്കാവശ്യം നമ്മളെ മനസിലാക്കുന്ന സൗഹൃദങ്ങളാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ച കഥാപാത്രങ്ങളായിരുന്നു.

പാതി ശരീരം നഷ്ടമായ പല്ലവിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുന്നതും ഉടനീളം അവൾക്കൊപ്പം നിൽക്കുന്നത് സറിയാണ്. പ്രണയത്തിൽ ലക്ഷ്യബോധമില്ലാതെ നിന്ന ജൂണിന്റെ നിഴലായ് നടന്ന് വിവാഹ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കൊടുക്കുന്നതും മൊട്ടച്ചിയാണ്. സ്വന്തം സഹോദരനാൽ പീഡിപ്പിക്കപ്പെട്ട സുഹൃത്തിന്റെ ഒപ്പം നിന്നും നിയമത്തിലൂടെ അവൾക്കാവശ്യമായത് നേടി കൊടുക്കാൻ കീർത്തിയും ദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു.

റാണി പത്മിനിയിലെ ഹിമാലയ യാത്രയിൽ റാണിയും പത്മിനിയും കണ്ടറിഞ്ഞ കാഴ്ച്ചകളും അനുഭവങ്ങളും ചിറകൊടിഞ്ഞ് ജീവിക്കുന്ന ഒരുപാട് സ്ത്രീകൾക്ക് വഴി കാട്ടികൊടുത്തു. ഇടവഴിയിൽ കണ്ടുകിട്ടിയ ഒരു സൗഹൃദം ഇരുവരെയും മാറ്റിയെടുത്തു. സിനിമകളിലെ സ്ഥിരം ആൺസൗഹൃദങ്ങൾ മാത്രം കണ്ടിട്ടുള്ള സിനിമാ പ്രേഷകർക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇത്തരം കഥാപാത്രങ്ങൾ സ്ത്രീകളെ എത്രമാത്രം ശക്തരാക്കുന്നു എന്ന തിരിച്ചറിവ് സൃഷ്ടിക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. എഴുത്ത്‌: ബോൺസി ബാബു