മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം; അടിപൊളി തീയേറ്റർ റെസ്പോൺസ്.

0

മലയാളി പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭയത്തിന്റെ നൂതന കാഴ്ചകൾ തന്നെ ആണ് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം ഇന്ന് മുതൽ നമ്മൾ സിനിമ പ്രേമികൾക്ക് നൽകുന്നത്. നമ്മളിൽ പലരും ആദ്യ ടെക്നോ ഹൊറർ ചിത്രം എന്താണെന്ന് അറിയാൻ വേണ്ടി മാത്രം ആണ് പോയത്. പക്ഷെ സിനിമ കണ്ട് തുടങ്ങിയപ്പോൾ ആണ് വന്നില്ലായിരുന്നെങ്കിൽ അതൊരു നഷ്ട്ടം ആയിരുന്നു എന്ന് തോന്നിപ്പോകും എന്നാണ് ആരാധകർ പറയുന്നത്.


പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ സിനിമകള്‍ക്ക് ശേഷം അഭയകുമാർ, അനില്‍ കുര്യൻ എന്നിവർ ചേര്‍ന്ന് എഴുതിയ “ചതുര്‍മുഖം” തീർച്ചയായും പ്രേക്ഷകരെ ഞെട്ടിക്കും. സലില്‍, രഞ്ജീത് എന്നിവർ ആണ് സംവിധായകർ. കേന്ദ്ര കഥാപാത്രം ആയി എത്തുന്ന മഞ്ജു ചേച്ചിയും സണ്ണിവെയിനും പ്രതീക്ഷിച്ച പോലെ തന്നെ തകർത്തു. കാണുന്ന ആ ഫീലിൽ നമ്മെ ഭയപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതും അതിന് നൽകിയ സൗണ്ടും മ്യൂസിക്കും എല്ലാം കിടു ആണ്. അത് ശെരിക്കും അറിയണമെങ്കിൽ തീയേറ്ററിൽ തന്നെ കണ്ട് ആസ്വദിച്ച് എക്സ്പീരിയൻസ് ചെയ്യണം.

തേജസ്വിനിയായി മഞ്ജു വാര്യരും, സണ്ണിയുടെ ആന്റണി എന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷൻസിന്റെ ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയർഡ് അഗ്രിക്കൾച്ചർ കോളേജ് അധ്യാപകനായ ക്ലെമന്റ് (അലസിയർ) കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

അതേസമയം, ചതുർമുഖത്തിലെ വില്ലൻ ആരാണെന്നതാണ് ഇവിടെ ട്വിസ്റ്റ്. അത് ഒരു ടെക്നോളജി ആണ്. പക്ഷെ അത് എങ്ങനെ എന്ത്കൊണ്ട് എന്നൊക്കെ പടം കണ്ട് തന്നെ അറിയണം. ആ ഫീൽ ഒന്ന് വേറെ തന്നെയാ… ഒന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും. പതിവ് ഹൊറർ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ചതുർമുഖം നിർമ്മിച്ചിരിക്കുന്നത്..നമ്മുടെ സ്വന്തം സിനിമയാണെന്ന മനസ്സോടെ ആർക്കും ധൈര്യമായി തീയ്യറ്ററുകളില്‍ പോയി ഈ സിനിമ കാണാം.