ഒരു നോക്ക് നിന്നെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മകളുടെ ഓർമയിൽ വിതുമ്പി ചിത്ര..

0

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട പേര്, അതാണ് കെ എസ് ചിത്ര. മലയാളികൾ ഇത്രകണ്ടു സ്നേഹിക്കുന്ന ഒരു ഗായിക ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ചിത്രയെന്ന ഗായികയ്ക്ക്, വ്യക്തിക്ക് ഭാഷയുടെയും, ദേശത്തിന്റെയും അതിർവരമ്പുകൾ ഭേതിച്ചു വരെ സ്നേഹപ്രവാഹം എത്താറുണ്ട്. പ്രണയവും, വിരഹവും ഒക്കെ കവിഞ്ഞൊഴുകുന്ന ഒരുപാട് പാട്ടുകൾ ആണ് ഈ അതുല്യ ഗായിക നമുക്ക് നൽകിയിട്ടുള്ളത്. എപ്പോഴും മനസ്സ് തുറന്നു പൊട്ടിച്ചിരിക്കുന്ന ചിത്രയുടെ മുഖമാണ് മലയാളികളുടെ മനസ്സിൽ. ആ ചിരി ആകെ മാഞ്ഞത് തന്റെ മകളുടെ വിയോഗത്തിൽ ആയിരുന്നു. ഇപ്പോൾ അകാലത്തിൽ പൊലിഞ്ഞുപോയ മകൾ നന്ദനയുടെ ഓർമ്മകൾ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കെ എസ് ചിത്ര.

പത്ത് വർഷം മുൻപാണ് ചിത്രക്ക് തന്റെ പോന്നോമ്മനയായ മകളെ നഷ്ടമാകുന്നത്. മകളുടെ ഓർമ്മകൾ ഇന്നും താൻ നിധിപോലെ സൂക്ഷിക്കുകയാണെന്നും, മോളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്നും, ഒരിക്കലെങ്കിലും നിന്നെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ചിത്ര കുറിക്കുന്നു. ചിത്രയുടെ കുറിപ്പിന്റെ പൂർണരൂപം ; “നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമ്മകൾ ഞങ്ങൾക്ക് നിധിയാണ്. നിന്നോടുള്ള ഞങ്ങളോട് സ്നേഹം വാക്കുകൾക്കതീതമാണ്. നിന്നെക്കുറിച്ചുള്ള ഓരോ ഓർമകളും ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നും എപ്പോഴും അങ്ങനെ തന്നെ നിലനിൽക്കും.

ഒരുവേള എങ്കിലും, ഒരു നോക്ക് എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എന്തുമാത്രം വിലപ്പെട്ടതാണെന്നു ആ നിമിഷം നിന്നോട് ഞങ്ങൾക്ക് പറയണം. പ്രിയ നന്ദന, നിന്നെ ഞങ്ങൾക്ക് ഒരുപാട് മിസ്സ്‌ ചെയ്യുന്നു”. ഇതായിരുന്നു മകളുടെ ഒരു മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര കുറിച്ചത്. വിവാഹം കഴിഞ്ഞു ഒരുപാട് വർഷങ്ങൾക്ക് ശേഷമായിരുന്നു ചിത്രയ്ക്കും, വിജയ ശങ്കറിനും നന്ദന ജനിക്കുന്നത്. 2011 ഒരു വിഷുനാളിൽ ദുബായിൽ വച്ചായിരുന്നു നന്ദന മരണപ്പെടുന്നത്. ഒരു റെക്കോർഡിങ്ങിനായി ദുബായിൽ എത്തിയതായിരുന്നു ചിത്ര. ദുബായിൽ വച്ചു നീന്തൽ കുളത്തിൽ വീണാണ് നന്ദന മരണപ്പെടുന്നത്. ഏട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.

രഞ്ജിത്തിന്റെ ചിത്രമായ നന്ദനം പുറത്തിറങ്ങിയത്തിന് ശേഷമാണ് ചിത്രക്ക് കുഞ്ഞ് ജനിക്കുന്നത്. ഈ ചിത്രത്തിലെ കാർമുഖിൽ വർണന്റെ ചുണ്ടിൽ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞായിരുന്നു ചിത്ര ആലപിച്ചത്. വലിയ കൃഷ്ണാഭക്തയായ ചിത്ര മകൾക്ക് നന്ദന എന്ന പേരും നൽകി. നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര കുറേനാളത്തേക്ക് ഇടവേള എടുത്തിരുന്നു. മകളുടെ വിയോഗത്തിൽ ഏറെ തകർന്നുപോയ ചിത്ര കുറെ നാൾക്ക് ശേഷമാണ് റെക്കോർഡിങ്ങിന് പോലും എത്തിയത്. ഓരോ വർഷവും മകളുടെ ഓർമദിനത്തിൽ ചിത്ര ഹൃദയസ്പർശിയായ കുറിപ്പോടെ ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. നന്ദനയുടെ മരണം ഏറെ ഞെട്ടലോടെ ആണ് ആളുകൾ കേട്ടത്.