തനിക്ക് പത്താം ക്ലാസ് പരീക്ഷയിൽ തൊണ്ണൂറ് ശതമാനം മാർക്ക് കിട്ടിയത് വിശ്വസിക്കാൻ ആവുന്നില്ല എന്നു കൃഷ്ണ കുമാറിന്റെ മകൾ ഹൻസിക..!!!

0

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. ഏറ്റവും ഇളയകുട്ടി ഹൻസികയും മൂത്തകുട്ടി അഹാനയുമാണ്.

പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഹൻസിക കൃഷ്ണ. 91 ശതമാനം മാർക്കാണ് ഹൻസിക നേടിയത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇത്ര മാർക്ക് നേടിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് താരപുത്രി കുറിച്ചത്. ഐസിഎസ്‌ഇ സിലബസ് വിദ്യാർത്ഥിയായിരുന്നു ഹൻസിക. ഐസിഎസ്‌ഇ പത്താം ക്ലാസിലെ എന്റെ മാർക്ക് ചോദിക്കുന്നവർക്കായി, എനിക്ക് 91 ശതമാനം മാർക്കുണ്ട്, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്തായാലും ഞാൻ വളരെ അധികം സന്തോഷത്തിലാണ്. വിക്ടറി ചിത്രത്തിനൊപ്പം ഹൻസിക കുറിച്ചു.

തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസിക പഠിക്കുന്നത്. പ്ലസ് വൺ പഠനവും ഹൻസിക അവിടെത്തന്നെ തുടരാനാണ് തീരുമാനം. കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും മറ്റു മൂന്നു മക്കളും ഹോളി ഏഞ്ചൽസ് സ്കൂളിൽ തന്നെയാണ് പഠിച്ചത്. മൂത്ത മകളും നടിയുമായ അഹാനയുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ് ഹൻസിക. ഹൻസികയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി അമ്മ സിന്ധുവിനൊപ്പം അഹാനയും സ്കൂളിൽ പോയിരുന്നു.