ജയറാം എന്ന നടന്റെ കരിയറിൽ വലിയ പങ്കുവഹിച്ച സംവിധായകരിൽ ഒരളാണ് സത്യൻ അന്തിക്കാട്. അവർ വീണ്ടും ഒന്നിക്കുമ്പോൾ?..

0

ഇപ്പോൾ എവിടെയും ചർച്ച സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിലെ പുതിയ സിനിമയെ പറ്റിയാണല്ലോ.. ഒരുപാട് നാൾ കാത്തിരുന്ന കൂടിച്ചേരൽ എന്നൊക്കെ പലയിടത്തും കണ്ടു.. ജയറാം എന്ന നടന്റെ career ൽ വലിയ പങ്കു വഹിച്ച സംവിധായകരിൽ ഒരളാണ് സത്യൻ അന്തിക്കാട്.. പ്രിയപ്പെട്ട പത്ത് ജയറാം സിനിമകൾ എടുത്താൽ തീർച്ചയായും അതിൽ ഒന്നിൽക്കൂടുതൽ അന്തിക്കാടൻ സിനിമകൾ കാണും. എങ്കിൽപോലും ഒരുപാട് നാളായി കാത്തിരിക്കുന്ന gettogether പക്ഷെ സത്യൻ അന്തിക്കാട് – ജയറാം മൂവിയല്ല

ശ്രീനിവാസന്റെ രചനയിൽ മോഹൻലാൽ – ശ്രീനിവാസൻ അഭിനയിക്കുന്ന ഒരു സത്യൻ അന്തിക്കാടൻ മൂവി. മോഹൻലാൽ എന്ന നടൻ സത്യൻ അന്തിക്കാടൻ മൂവിയിൽ humour ചെയ്യുമ്പോൾ പ്രിയദർശൻ മൂവികളിലെപോലെ വളരെ loud ആയിരിക്കില്ല പക്ഷെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചിരിക്കും. കൂട്ടിന് ഉരുളക്ക് ഉപ്പേരി മറുപടികളുമായിട്ടു ശ്രീനിവാസൻ കൂടെ ഉണ്ടെങ്കിൽ..

കോവിഡ് കാരണം പ്രതിസന്ധിയിൽ നിൽക്കുന്ന തിയറ്റർ മേഖലയിൽ തിരികെ ആളുകളെ കയറ്റാൻ മാസ്സ് മസാല പടങ്ങളെക്കാൾ guarantee യുണ്ട് ഈ combo യ്ക്കു എന്ന് ഞാൻ വിശ്വസിക്കുന്നു. തിയറ്റർ നിലനിൽക്കുന്നത് തന്നെ family audience നെ മുന്നിൽകണ്ടുകൊണ്ടാണ്.. പണ്ട് എവിടെയോ ആരോ സത്യൻ അന്തിക്കാടിനെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. “ഇങ്ങേരുടെ പടം റിലീസ് ആകാൻ നോക്കിയിരിക്കുവാ പെണ്ണുങ്ങളെല്ലാം തിയറ്ററിലേക്ക് ഓടാൻ”

ഭാവിയിൽ ഉടനെ തന്നെ സംഭവിക്കട്ടെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട,  അതിലുമേറെ എനിക്ക് പ്രിയപ്പെട്ട അന്തിക്കാട് – ശ്രീനി – ലാലേട്ടൻ മൂവി .. വിഷ്ണു കെ വിജയൻ..