എന്നെ ‘വേ ശ്യാ’ എന്നാക്കിയവൻ അല്ലെ നീ. നീ ഉറങ്ങിക്കോ മോനെ ഫിറോസെ. ജസ്‌ല മാടശ്ശേരി.

0

കഴിഞ്ഞ ദിവസത്തെ വോട്ടെണ്ണലിൽ ഏറ്റവും ആകാംക്ഷ ഉണർത്തിയതും, ഹസ്ബൻസ് നിറഞ്ഞതുമായ മത്സരം കാഴ്ചവച്ചത്  തവനൂരിൽ ആയിരുന്നു. അത് ഫിറോസ് കുന്നുംപറമ്പിലും, കെ ടീ ജലീലും തമ്മിൽ ആയിരുന്നു. ഫിറോസ് ആദ്യഘട്ടത്തിൽ  ഉയർത്തിയ ലീഡ് കെ ടീ ജലീൽ മറികടക്കാൻ ആദ്യം കുറച്ചു വിയർത്തു എന്നു തന്നെ പറയാം. എങ്കിലും അവസാന ജയം ജലീലിന് തന്നെ ആയിരുന്നു.

തിരഞ്ഞെടുപ്പിനായി മത്സരിക്കാൻ ഇറങ്ങിയപ്പോൾ തന്നെ ഒരുപാട് വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പിൽ. ഇപ്പോഴിതാ ജലീലിനോട് തോറ്റ യൂ ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിനെ ഒരുപോലെ ട്രോളിയും, വിമർശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ആക്റ്റീവിസ്റ്റും, മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയും ആയിരുന്ന ജസ്‌ല മാടശ്ശേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജസ്ലയുടെ വിമർശനം. ജസ്ലയുടെ കുറിപ്പ് വായിക്കാം..

മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും. ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്..അത് വല്ലാത്തൊരു പിടച്ചിലാണ്.

നീയും അറിയ്..
നീയും നിന്‍റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു…

എന്നെ വിമര്‍ശിച്ചവള്‍ വേ ശ്യയാണ്…
എത്ര ലാഖവത്തോടെയാണ്…നീ എന്‍റെ തൊഴില്‍ മാറ്റിയത്…
കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപാട് ഉണങ്ങാതെ ഉണ്ട്..

കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍. യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്‍റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍. മറക്കുമോ ജീവനുളള കാലം..

തിരഞ്ഞെടുപ്പിന് കുറച്ചുനാളുകൾക്കു മുമ്പ് മഞ്ചേശ്വരത്തെ യൂഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിവാദങ്ങൾ നിറഞ്ഞു നിന്നിരുന്നു. ജസ്‌ല മാടശ്ശേരിയും ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനെതിരായി ഫിറോസ് പ്രതികരിച്ചത് ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു.

ആ വീഡിയോയിലൂടെ അന്ന് തനിക്കെതിരെ വിമർശനം ഉന്നയിച്ചത് വേ ശ്യാവൃത്തി നടത്തുന്ന സ്ത്രീ ആണെന്ന് പേര് പരാമർശിക്കാതെ ഫിറോസ് പറഞ്ഞിരുന്നു. അതോടെ ഫിറോസ് കുന്നുംപറമ്പിലിന്റെ ആ പരാമർശം താനുൾപ്പടെ ഉള്ള പ്രതികരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞു ജസ്‌ല മാടശ്ശേരിയും രംഗത്തെത്തിയിരുന്നു. ആ സംഭവത്തിൽ സ്വയംപ്രഖ്യാപിത നന്മമരമായ ഫിറോസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജസ്ല പറഞ്ഞിരുന്നു.

ആ സംഭവം വിവാദമായതോടെ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ആ പരാമർശത്തിൽ മാപ്പ് പറഞ്ഞും ഫിറോസ് എത്തിയിരുന്നു. താൻ നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയിലെ ആ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നു എന്നാണ് ഫിറോസ് പറഞ്ഞത്. ആ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്ലയുടെ ഫേസ്ബുക് പോസ്റ്റും.