സ്ത്രീശാക്തീകരണത്തിലെ ‘ശക്തി’ എന്നത് വെയിറ്റ് എടുക്കുന്നതിന് വേണ്ടിയുള്ള ശക്തിയോ ബുദ്ധി ശക്തിയോ അല്ല.. കുറിപ്പ്..

0

Mirabai Chanu weight liftingൽ ഒളിമ്പിക് മെഡൽ കരസ്ഥമാക്കിയപ്പോൾ തൊട്ട് ആണുങ്ങൾക്ക് “യഥാർത്ഥ” സ്ത്രീശാക്തീകരണം കണ്ടതിന്റെ രോമാഞ്ചം ആണ്. ഏത്, The Great Indian Kitchen കണ്ടപ്പോ മുതൽ ഗ്യാസ് കുറ്റി പോലും എടുക്കാൻ കഴിയാത്ത സ്ത്രീകളെന്ന് പരിഹസിക്കുന്ന, സാറാസ് കണ്ടിട്ട് സാറയുടെ തീരുമാനത്തെ വലിച്ച് കീറിയ അതേ ആണുങ്ങൾക്ക്. Irony തൂ. ങ്ങി ച. ത്തു എന്നല്ലാതെ എന്ത് പറയാൻ.

സ്ത്രീശാക്തീകരണം ആയാലും ഫെമിനിസം ആയാലും, അതെന്താണ് എന്ന് തീരുമാനിക്കുന്നത് സ്ത്രീകൾ ആണ്. സ്ത്രീകളെ രണ്ടാം തരക്കാർ ആയി കണക്കാക്കപ്പെടുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. അവിടെ സ്ത്രീകൾ എന്ന നിലയിൽ judge ചെയ്യപ്പെടാതെ, ഒരു citizen എന്ന നിലയിൽ ഉള്ള അവരുടെ അവകാശങ്ങൾ, അത് എന്ത് തന്നെ ആയാലും, നേടി എടുക്കാൻ പ്രാപ്തരാക്കാൻ വേണ്ടി work ചെയ്യുന്ന ആശയങ്ങൾ ആണിവ.

ഇതിൽ വലിയ പൊട്ടിടുന്നതും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, മദ്യപിക്കുന്നതും, പുക വലിക്കുന്നതും, രാത്രി സഞ്ചരിക്കുന്നതും, pregnancy വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും, ഒളിമ്പിക്സിൽ പങ്കെടുക്കുന്നതും മെഡൽ വാങ്ങുന്നതും അങ്ങനെ അവർക്ക് ഇഷ്ടമുള്ള എല്ലാം ഉൾപ്പെടും. അല്ലാതെ സ്ത്രീശാക്തീകരണത്തിലെ ‘ശക്തി’ എന്നത് weight എടുക്കുന്നതിന് വേണ്ടിയുള്ള ശക്തിയോ ബുദ്ധി ശക്തിയോ അല്ല. (അല്ല, IASകാരെയും, plane ഓടിക്കുന്നവരെയും, ഒളിമ്പ്കസിൽ പങ്കെടുക്കുന്നവരെയും മാത്രം സ്ത്രീശാക്തീകരണത്തിലും ഫെമിനിസത്തിലും include ചെയ്യുന്നത് കൊണ്ട് പറഞ്ഞതാണ്)

ഒരു inidividual എന്ന നിലക്ക് സ്ത്രീകൾ എന്ത് ചെയ്യണം എന്ന് ആണുങ്ങളൊ പുരുഷാധിപത്യ സമൂഹമോ തീരുമാനിക്കേണ്ട കാര്യമില്ല. സ്ത്രീകൾക്ക് അവരുടെ agency ഏറ്റെടുക്കാൻ വേറെ ആരുടെയും ആവശ്യമില്ല. ഫെമിനിസവും സ്ത്രീശാക്തീകരണവും ഒക്കെ എന്താണെന്ന് നിർവചിക്കാൻ സ്ത്രീകൾക്ക് സ്വയം അറിയാം. സ്ത്രീകൾക്ക് ഇഷ്ടമുള്ള ചില കാര്യങ്ങൾ ഒക്കെ ചെയ്യാൻ അനുവദിക്കുന്ന mansplaining ഷമ്മികൾ അങ്ങോട്ട് മാറി നിന്ന് കരയുക.