ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞുതള്ളി; ഇന്ന്‌ ഡോക്ടറാണ്. പ്രതിസന്ധികളിൽ മനംമടുക്കുന്നവർ ഫാത്തിമയെ അറിയണം.

0

ഏതു പ്രതിസന്ധികളിലും തളരാതെ പോരാടുന്ന ഒരുപാട് വ്യക്തികളെ നാം കണ്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്തു കരുത്തു പകരുന്ന ഒരു പോരാളിയാണ് ഫാത്തിമ അസ്ല എന്ന പെൺകുട്ടി. എല്ലുകൾ പൊടിയുന്ന അപൂർവ്വ രോഗം സൃഷ്ടിച്ച പ്രശ്നങ്ങളെ മറികടന്ന്, വേദനകളുടെ ഒരുപാട് വർഷങ്ങൾ കടന്ന് ഇന്ന് ഞാൻ ഒരു ഡോക്ടർ ആയി എന്നു അഭിമാനത്തോടെ വിളിച്ചുപറയുകയാണ് ഫാത്തിമ അസ്‌ല. ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴ്ഞ്ഞു. കുറിപ്പ് വായിക്കാം.

ജനിച്ചു മൂന്നാം ദിവസം traction ഇട്ട് കിടക്കേണ്ടി വന്ന കുഞ്ഞിൽ നിന്ന് Dr Fathima Asla യിലേക്ക് ഉള്ള ദൂരം ചെറുതല്ല… ഇരുപത്തിനാല് വർഷവും വേദനയുടേതും പൊരുതലിന്റെതും ആയിരുന്നു… തളർന്നു വീണിട്ടുണ്ട്, ഒരായുസ്സിൽ അനുഭവിക്കേണ്ടതിൽ കൂടുതൽ വേദന അനുഭവിച്ചിട്ടുണ്ട്, ഒറ്റപ്പെട്ടിട്ടുണ്ട്, അപമാനിക്കപ്പെട്ടിട്ടുണ്ട്… “ഒന്നിനും കൊള്ളില്ല ” എന്ന് ഒരുപാട് തവണ ഒളിഞ്ഞും തെളിഞ്ഞും കേട്ടിട്ടുണ്ട്..

പക്ഷെ,അപ്പോഴെല്ലാം കൂടുതൽ വാശിയോടെ സ്വപ്നങ്ങൾക്ക് പിറകെ പോവാൻ ധൈര്യം കാണിച്ചത്‌ എന്നിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.. ആ എന്നോട് തന്നെയാണ് കടപ്പാടും.. മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ മകളെ വിശ്വസിച്ച, കൂടെ നിന്ന അപ്പയും ഉമ്മച്ചിയും.. അവരുടെ സന്തോഷങ്ങളെല്ലാം ഞാൻ കാരണം നഷ്ടപ്പെട്ടിട്ടും പരാതി പറയാതെ സ്നേഹം മാത്രം തിരിച്ചു തന്ന ഇക്കാക്കയും വാപ്പുവും ആയിഷയും, പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞവർ ഒഴിവായപ്പോ പഠിപ്പിക്കാൻ മുന്നോട്ട് വന്ന മർക്കസ്, സ്കൂളിൽ, കോളേജിൽ പഠിപ്പിച്ച അധ്യാപകർ, wheelchair friendly അല്ലാതിരുന്ന കോളേജിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ കാവലായ സഹപാഠികൾ, ഇക്കാലമത്രയും ചിരിയിലും കണ്ണീരിലും കൂടെ നിന്ന സൗഹൃദങ്ങൾ, എന്നെ ഞാനായി ചേർത്ത് നിർത്തിയ നിങ്ങൾ ഓരോരുത്തരും, എല്ലാത്തിലുമുപരി പരീക്ഷണങ്ങൾക്കിടയിലും സന്തോഷിക്കാനുള്ള കുഞ്ഞ് കാരണങ്ങൾ തന്ന പടച്ചോൻ.. എല്ലാവരോടും നിറഞ്ഞ സ്നേഹം,.

Officially Dr Fathima Asla. Alhamdulillah

Ps: Sandra Sandy ടെ എട്ടാം മാസത്തിൽ traction ഇട്ട് കിടക്കുന്ന ഫോട്ടോ കണ്ടാണ്, “ഫിറൂ.. എനിക്ക് ഇത് പോലെ ജനിച്ചു 3 ദിവസം മാത്രമായ കുഞ്ഞിപാത്തൂനെ വരച്ചു താ.. വേദന വേണ്ട, കണ്ണ് നിറഞ്ഞിരിക്കുമ്പോഴും കുഞ്ഞിപാത്തു ചിരിക്കണം.. അവളുടെ മാത്രമായ ഒരു ലോകത്ത്, നിറയെ പൂക്കളും ചിത്രശലഭങ്ങളുമുള്ള ഒരു magical world ൽ കിടക്കണം”..

അങ്ങനെയാണ് ഈ ചിത്രമുണ്ടായത്..അല്ല, രണ്ട് ചിത്രങ്ങളുണ്ടായി.. മുടിയുള്ളത് കുഞ്ഞിസാന്റിയും മൊട്ട കുഞ്ഞിപാത്തുവും.. ഒരേ ചിത്രങ്ങളാണ്, കാരണം ഞങ്ങൾ അനുഭവിച്ചത് ഒരേ വേദനകളാണല്ലോ,
ഫിറുവേ.. Firoz Nediyath ഞാൻ ഈ കുഞ്ഞിപ്പാത്തുവിനെ ഒരുപാട് തവണ imagine ചെയ്തിട്ടുണ്ട്, പല സ്ഥലങ്ങളിൽ സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്.. പക്ഷെ,ഇത്രയും മനോഹരമായിരുന്നില്ല അത്‌.. പാത്തുവിനെ വരച്ചിടാൻ നീയുണ്ടല്ലോ എന്നതിനോളം ഭംഗിയുള്ള മറ്റെന്താണുള്ളത്..