മോഹൻലാലിന്റെ ആശംസകൾക്ക് മാത്രം മറുപടി നൽകി ദുൽഖർ ;മോഹൻലാൽ പറഞ്ഞത് ഇങ്ങനെ…!!!

0

മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ക്ക് മാത്രം മറുപടി നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. സിനിമാതാരങ്ങളും ആരാധകരും മത്സരിച്ചായിരുന്നു നടന് ആശംസകള്‍ നേര്‍ന്നത്. ഈ ആശംസ പ്രവാഹത്തിനിടെ ദുല്‍ഖര്‍ മറുപടി കൊടുത്തത് മോഹന്‍ലാലിന് മാത്രം. ‘വളരെ സ്‌പെഷ്യല്‍ വ്യക്തിക്ക് സ്‌പെഷ്യല്‍ ജന്മദിനാശംസകള്‍.ലോകത്തിലെ എല്ലാ സന്തോഷങ്ങളും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ മോഹന്‍ലാല്‍ കുറിച്ചു.

‘ഓ മൈ ഗോഡ്, വളരെയധികം നന്ദി ഈ സ്‌പെഷ്യല്‍ ആശംസകള്‍ക്ക്’ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ മറുപടി നല്‍കി. പ്രണവ് മോഹന്‍ലാലും തന്റെ ചാലു ചേട്ടന് ആശംസകള്‍ നേര്‍ന്നു. ‘ജന്മദിനാശംസകള്‍ ചാലു ചേട്ടാ നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം മുന്നിലുണ്ടെന്ന് പ്രതീക്ഷിക്കുന്നു’ പ്രണവ് മോഹന്‍ലാല്‍ കുറിച്ചു നിരവധി താരങ്ങൾ ഇതിനോടകം തന്നെ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ ആയി എത്തിയിട്ടുണ്ട്‌. നിരവധി സിനിമകൾ ആണ് ദുൽഖർ സൽമാൻ നായകൻ ആയി റിലീസ് ചെയ്യാൻ ഉള്ളത്.

സുകുമാര ക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയിൽ സുകുമാരക്കുറുപ്പായി വേഷമിടുന്ന ദുൽഖർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ. മലയാളത്തിന് പുറമെ അന്യഭാഷയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖർ പോലീസ് വേഷത്തിൽ എത്തുന്നു. ദുൽഖർ ചിത്രങ്ങൾ മലയാളികൾക്ക് മുന്നിലെത്തിയിട്ട് കുറച്ച് കാലമായി എന്നതിനാൽ മലയാളികൾ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അഭിനയത്തിന് പുറമെ വെയ്‌ഫാറർ ഫിലിംസ് എന്ന നിർമാണ കമ്പനി കൂടി ദുൽഖറിന് സ്വന്തമായുണ്ട്.