അന്യനിൽ നിർമ്മാതാവിന് അവകാശമില്ല. ആ ചിത്രം തന്റേത് മാത്രമെന്ന് ശങ്കർ..

0

തമിഴിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന ഈ വാർത്ത കഴിഞ്ഞ ദിവസം ആയിരുന്നു സംവിധായകൻ ശങ്കർ അനൗൺസ് ചെയ്തത്. ബോളിവുഡിൽ രൺവീർ സിംഗ് ആണ് വിക്രം ചെയ്ത നായക കഥാപാത്രമായി എത്തുന്നത്. എന്നാൽ ആ ചിത്രത്തിന്റെ പകർപ്പവകാശം നിർമാതാവിനും മാത്രമാണ് സ്വന്തം എന്നും അതിലംഘിക്കാൻ സംവിധായകനു യാതൊരു തരത്തിലും അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രൻ ശങ്കറിനു ഇന്നലെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നിർമ്മാതാവിന്റെ ആ നോട്ടീസിന് ഇപ്പോൾ ശങ്കർ മറുപടിയുമായി എത്തിയിരിക്കുകയാണ്. അന്യന്റെ സ്ക്രിപ്റ്റും, സ്റ്റോറി ലൈനും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, ആരെയും സ്ക്രിപ്റ്റ് എഴുതാൻ ചുമതലപ്പെടുത്തിയിട്ടില്ല എന്നും ശങ്കർ പറയുന്നു.

ശങ്കറിന്റെ മറുപടിയുടെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു ; നിങ്ങളുടെ മെയിൽ ലഭിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അന്യൻ സിനിമയുടെ സ്റ്റോറി ലൈൻ നിങ്ങളുടേതാണെന്നു. 2005 ലാണ് ഈ സിനിമ റിലീസ് ചെയ്തതെന്നും, തിരക്കഥയും, കഥയും എനിക്ക് മാത്രമുള്ളതാണെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. ശങ്കർ എഴുതിയ കഥ, തിരക്കഥ, സംവിധാനം എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് സിനിമ പുറത്തിറങ്ങിയ തെന്നും ഞാൻ ഓർമിപ്പിക്കുന്നു. ആ സ്ക്രിപ്റ്റ് എഴുതാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല സ്ക്രിപ്റ്റ് എനിക്ക് അനുയോജ്യമാണെന്ന് തോന്നുന്ന രീതിയിൽ ആ സ്ക്രിപ്റ്റ്ഉപയോഗിക്കാനുള്ള അവകാശം എനിക്കുണ്ട്.

ഒരു സാഹിത്യകൃതിയുടെ അഡ്മിറ്റ് രചയിതാവ്, എന്ന നിലയിൽ എന്റെ അവകാശങ്ങളിൽ നിങ്ങൾക്ക് ഒരു സാഹചര്യത്തിലും ഇടപെടാൻ കഴിയില്ല. അന്തരിച്ച ശ്രീ സുജാതയെ കുറിച്ചുള്ള പരാമർശം കണ്ടു ഞാൻ ഞെട്ടിപ്പോയി. കാരണം സിനിമയ്ക്ക് ഡയലോഗ് എഴുതാൻ മാത്രമാണ് ഞാൻ അദ്ദേഹത്തെ നിയോഗിച്ചത്. അതിനനുസരിച്ച് അദ്ദേഹത്തിന് ഞാൻ ആ ബഹുമതിയും കൊടുത്തിരുന്നു. തിരക്കഥയിലോ, തിരക്കഥ രൂപീകരണത്തിലോ, അദ്ദേഹം ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. സംഭാഷണ രചയിതാവ് എന്ന നിലയിൽ അല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും തന്നെ ചെയ്യുവാൻ ഇല്ലായിരുന്നു. സ്ക്രിപ്റ്റ് എന്റെ പക്കലുണ്ടെന്ന് ഉള്ളതുകൊണ്ട് തന്നെ ഞാൻ ശരിയെന്ന് തോന്നുന്ന ഏതു രീതിയിലും അത് ഉപയോഗിക്കാൻ എനിക്ക് അവകാശം ഉണ്ട്. രേഖാമൂലം പറഞ്ഞ അവകാശങ്ങൾ നിങ്ങൾക്ക് നൽകിയിട്ടില്ലാത്തതിനാൽ അന്യൻ റീമേക്ക് ചെയ്യാൻ നിങ്ങളുടെ എന്റിറ്റിയുടെ ആവശ്യമില്ല.

സ്റ്റോറി ലൈൻ നിങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കുന്നത് പോലും അടിസ്ഥാനരഹിതമാണ്. അന്യൻ എന്ന സിനിമയുടെ വിജയത്തിൽ നിന്ന് നിർമാതാവ് എന്ന നിലയിൽ നിങ്ങൾ മികച്ച നേട്ടമാണ് കൈവരിച്ചത്. നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ഭാവി വർക്കുകളിൽ നിങ്ങൾ ഇടപെടരുത്. തീർത്തും അടിസ്ഥാന രഹിതമായ അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് തന്നെ നിങ്ങൾ അവസാനിപ്പിക്കുക. യാതൊരു മുൻവിധികളും ഇല്ലാതെയാണ്  ഞാൻ ഈ മറുപടി നൽകുന്നത്. എന്റെ ഭാവി പ്രോജക്റ്റുകൾ അപകടത്തിൽ ആകാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഈ മറുപടി നൽകുന്നത്.