മകൾക്ക് സ്ത്രീധനമായി സ്വർണ്ണം കൂടുതൽ കൊടുത്ത പേരിൽ സംവിധായകൻ ശങ്കറിന് ആരാധകരുടെ വിമർശനം….

0

തമിഴ് സംവിധായകൻ ശങ്കറിന്റെയും ഈശ്വരി ശങ്കറിന്റെയും മകൾ ഐശ്വര്യ വിവാഹിതയായി.

തമിഴ്നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. മഹാബലി പുരത്ത് വച്ചാണ് ചടങ്ങുകൾ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.

തമിഴ്നാട് പ്രീമിയർ ലീഗിലെ മധുരൈ പാന്തേഴ്സ് ടീമിലെ താരമാണ് രോഹിത് ദാമോദരൻ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹത്തിനെത്തിയിരുന്നു. ഇപ്പോൾ സ്വർണം കൂടുതൽ കൊടുത്ത പേരിൽ ശങ്കർ ആരാധകരുടെ വിമർശം നേരിടേണ്ടി വരുന്നു.

എസ്.എ. ചന്ദ്രശേഖർ, പവിത്രൻ എന്നീ ചലച്ചിത്രസംവിധായകരുടെ സഹായി എന്ന നിലയിലാണ് ഷങ്കറിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1993-ൽ ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്. അർജുൻ നായകവേഷത്തിലെത്തിയ ഈ ചിത്രം വൻവിജയം നേടി. ഷങ്കറിന്റെ ഈ ചിത്രത്തിലും പിന്നീടുള്ള ആറ് ചിത്രങ്ങളിലും സംഗീതസംവിധായകൻ എ.ആർ. റഹ്മാൻആയിരുന്നു.

പ്രഭുദേവ നായകനായ കാതലൻ 1994 ആണ് ശങ്കർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയമായി. 1996-ൽ കമലഹാസനെ നായകനാക്കി ഇന്ത്യൻ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. നിരൂപകപ്രശംസയോടൊപ്പം മികച്ച വരുമാനവും ചിത്രം സ്വന്തമാക്കി. ഈ ചിത്രത്തെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിക്കുകയുണ്ടായി. 1998-ൽ ഐശ്വര്യ റായ്, പ്രശാന്ത് എന്നിവരെ നായികാനായകന്മാരാക്കി ശങ്കർ അണിയിച്ചൊരുക്കിയ ജീൻസ് എന്ന ചലച്ചിത്രവും വൻവിജയം നേടിയിരുന്നു. ഇരുപത് കോടി രൂപാ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം അക്കാലത്തെ ഏറ്റവും ചിലവേറിയ ഇന്ത്യൻ ചലച്ചിത്രമായിരുന്നു.

1999-ൽ അർജുൻ നായകനായ മുതൽവൻ എന്ന ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും ഷങ്കർ നിർവ്വഹിച്ചു. വലിയ ലാഭം നേടിയ ഈ ചിത്രം നായക് എന്ന പേരിൽ ഷങ്കർ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഇതുതന്നെ. 2003-ൽ സംവിധാനം ചെയ്ത ബോയ്സ് എന്ന ചലച്ചിത്രം ഒരു പരാജയമായിരുന്നു. അതിനുശേഷം വിക്രമിനെ നായകനാക്കി സംവിധാനം ചെയ്ത അന്യൻ എന്ന ചലച്ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചലച്ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രങ്ങളിലൊന്നാണ്.

അറുപത് കോടി രൂപാ മുതൽമുടക്കിൽ രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ശിവാജി എന്ന ചലച്ചിത്രവും മികച്ച വരുമാനം സ്വന്തമാക്കി. 2010-ൽ രജനികാന്തിനെ നായകനാക്കിയുള്ള രണ്ടാമത്തെ ചലച്ചിത്രമായ എന്തിരൻ പുറത്തിറങ്ങി. നായിക ഐശ്വര്യ റായ് ആയിരുന്നു. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുനിർമ്മിച്ച ചിത്രത്തിന്റെ മുടക്കുമുതൽ 132 കോടി രൂപയായിരുന്നു. ഈ ചിത്രത്തിനും മികച്ച വരുമാനം ലഭിച്ചതായി പറയപ്പെടുന്നു. 2009-ൽ പുറത്തിറങ്ങിയ ത്രീ ഇടിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തമിഴ് പതിപ്പായ നൻപൻ ഒരുക്കിയതും ഷങ്കറായിരുന്നു. വിജയ്, ശ്രീകാന്ത്, ജീവ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച പ്രദർശനവിജയം നേടി.

അന്യൻ എന്ന വിജയചിത്രത്തിനുശേഷം വിക്രം ഷങ്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഐ. ഏതാണ്ട് രണ്ടുവർഷത്തെ ചിത്രീകരണത്തിനുശേഷം 2015 ജനുവരി 14ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം പത്തൊൻപതുദിവസം കൊണ്ട് 200 കോടി രൂപ വരുമാനം നേടി.എന്തിരൻ എന്ന ചിത്രത്തിന്റെ തുടർച്ചയായി 2.0 എന്ന ചിത്രവും വിക്രം നായകനായി തമിഴിൽ സൂപ്പർ ഹിറ്റായ അന്യൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കർ. ഇതുകൂടാതെ കമൽഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യൻ 2 ഉം പൂർത്തിയാകാനുണ്ട്.