താരപുത്രിക്ക് പിറന്നാൾ. ആശംസകൾ നേർന്ന് സിനിമാലോകം. ഏറ്റെടുത്ത് ആരാധകർ..

0

ഒരൊറ്റ സിനിമയിൽ പോലും അഭിനയിച്ചിട്ടിലെങ്കിലും ദിലീപിന്റെയും, മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിക്ക് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരാണ്. മലയാളികളുടെ സ്വന്തം താരപുത്രി ആണ് മീനാക്ഷി. മീനാക്ഷിയെ സംബന്ധിക്കുന്ന ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്ന് മീനാക്ഷിയുടെ ജന്മദിനമാണ്. താരപുത്രിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. സൗന്ദര്യത്തിലും ഒട്ടും മോശമല്ല മീനാക്ഷി. അമ്മ മഞ്ജുവിനെ പോലെ തന്നെയാണ് മീനാക്ഷി എന്നാണ് ആരാധകർ പറയുന്നത്. മഞ്ജുവിന്റെ അതേ ചിരിയും, നോട്ടവും ഒക്കെ അതേപോലെ തന്നെ മീനുട്ടിക്കും കിട്ടിയിട്ടുണ്ട്. അച്ഛൻ ദിലീപിനൊപ്പം മീനുട്ടി ഏത് വേദികളിൽ എത്തിയാലും ക്യാമറ കണ്ണുകൾ ഈ താരപുത്രിയെ പിന്തുടരും.

1998 ൽ ആയിരുന്നു ദിലീപും, മഞ്ജു വാരിയരും വിവാഹിതരാകുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവർ 2015 ൽ ആണ് പരസപര ധാരണയോടെ വിവാഹമോചിതർ ആകുന്നതും. 2000 ത്തിൽ ആയിരുന്നു ഇവർക്ക് മീനാക്ഷി ജനിക്കുന്നത്. ഇന്ന് മീനാക്ഷിക്ക് 21 വയസ്സ് തികഞ്ഞിരിക്കുകയാണ്. മഞ്ജു തന്റെ സിനിമാ കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്ത് ആയിരുന്നു ദിലീപുമായുള്ള വിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു മഞ്ജു. പിന്നീട് വിവാഹമോചനം നേടിയതിന് ശേഷമാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയത്.

അച്ഛനും, അമ്മയും വേർപിരിഞ്ഞപ്പോഴും അച്ഛന്റെ ഒപ്പം ഒരു നിഴലായി തന്നെ മീനാക്ഷി കൂടെ നിന്നു. പല അഭിമുഖങ്ങളിലും മീനാക്ഷിയെ പറ്റി ദിലീപ് വാചാലൻ ആകാറുണ്ട്. മീനാക്ഷിക്ക് പ്രായത്തെക്കാൾ ഒരുപാട് പക്വത ഉണ്ടെന്നാണ് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. മഞ്ജുവും ഒത്തുള്ള വിവാഹമോചനത്തിന് ശേഷം ഇനിയുള്ള തന്റെ ജീവിതം മകൾക്ക് വേണ്ടിയുള്ളതാണെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. താൻ രണ്ടാമതൊരു വിവാഹത്തെ പറ്റി ആദ്യം പറഞ്ഞതും മീനാക്ഷിയോട് ആയിരുന്നു എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയും, മീനാക്ഷിയും വീട്ടിൽ സുഹൃത്തുക്കളെ പോലെയാണെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. ദിലീപുമോത്തുള്ള വിവാഹത്തോടെ കാവ്യയും സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. പൊതുവെദികളിൽ പോലും കാവ്യ ഇപ്പോൾ പ്രത്യക്ഷപ്പെടാറില്ല.

മീനാക്ഷിയുടെ ഏട്ടവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. മീനാക്ഷിക്ക് ആശംസകൾ നേർന്നുകൊണ്ട് നമിതയും മനോഹരമായ ഒരു പോസ്റ്റ്‌ പങ്കുവച്ചിട്ടുണ്ട്. തോളോട് തോൾ ചേർന്ന് നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നമിത പങ്കുവച്ചിരിക്കുന്നത്. ഐ ലവ് യൂ എന്നാണ് ആ ചിത്രത്തിന് താഴെ നമിത കുറിച്ചത്. അതിന് ഉടനടി മീനാക്ഷിയുടെ മറുപടിയും എത്തി. ഐ ലവ് യൂ മോർ എന്നുകൂടി കുറിച്ചാണ് അതിന് മീനാക്ഷി നന്ദി അറിയിച്ചത്. ചെന്നൈയിൽ എംബിബിസിന് മീനാക്ഷി ഇപ്പോൾ. മീനാക്ഷിക്ക് മഹാലക്ഷ്മി എന്ന ഒരു അനിയത്തി ആണുള്ളത്. ദിലീപിന്റെയും, കാവ്യയുടെയും മകളാണ് മഹാലക്ഷ്മി. വേറെയും നിരവധി താരപുത്രിമാർ മീനാക്ഷിക്ക് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.