ദിലീപ് ഏട്ടൻ ആണ് ശരി എന്ന് കാലം തെളിയിക്കും : ആരാധകന്റെ കുറിപ്പ് വൈറൽ ആകുന്നു.

0

മലയാളികളുടെ പ്രിയ നടൻ ആണ് ദിലീപ്.

ജനപ്രിയ നായകൻ എന്നും അയലത്തെ പയ്യൻ എന്നൊക്കെ വിളിപ്പേര് ഉള്ള നടൻ ആണ് ദിലീപ്.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ആകെ മാനം പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു വേടന്റെ വിഷയം.

വേടന്‍ സ്ത്രീ വിഷയത്തില്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കും വിധം സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ വന്നു. നടി പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍ ഈ ഒരു കാര്യത്തില്‍ വേടനെ പിന്തുണച്ച് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയാണ്.

സ്ത്രീ കള്‍ക്കൊപ്പം നിന്ന നടി ഇപ്പോള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ് എന്നായിരുന്നു പലരുടേയും പ്രതികരണം. എന്നാല്‍ നടന്‍ ദിലീപിന്റെ പേരിലും ഈ കാര്യത്തിനൊപ്പം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദിലീപിന്റെ സിനിമകള്‍ കാണുന്നതും വേടന്റെ പാട്ടുകള്‍ കേള്‍ക്കുന്നതും ഇനി എങ്ങനെയാകും എന്നുള്ള കാര്യത്തില്‍ പല അഭിപ്രായങ്ങളാണ് വരുന്നത്. അതിനെ പിന്തുണച്ചു കൊണ്ടു ഒരു ആരാധകൻ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ആരാധകന്റെ കുറിപ്പ് ഇങ്ങനെ ആണ്

ഒരു വ്യക്തിയുടെ വര്‍ക്കുകളെ ആസ്വദിക്കുന്നത് ഒക്കെ പേഴ്‌സണല്‍ കാര്യം ആണ്. ഉദാഹരണത്തിന് എന്നെ സംബന്ധിച്ചിടത്തോളം ദിലീപിനെ ഇപ്പൊ ഇഷ്ടമല്ല. പക്ഷെ ദിലീപിന്റെ സിനിമകള്‍ ഇപ്പോഴും കണ്ട് ചിരിക്കാറുണ്ട്. വേടന്റെ പാട്ടുകള്‍ പക്ഷെ ഇനി കേള്‍ക്കാന്‍ തോന്നില്ല. ഇയാളുടെ മുഖം ഓര്‍മ്മ വരുമ്പോള്‍ എന്ത് കൊണ്ടോ അറപ്പ് തോന്നും. പിന്നെ എങ്ങനെ ആസ്വദിച്ച് കേള്‍ക്കാനൊ കാണാനോ സാധിക്കും. എനിക്ക് തോന്നുന്നത് അവരുടെ കല നമ്മള്‍ വീണ്ടും പ്രൊപ്പഗേറ്റ് ചെയ്യുമ്പോള്‍ ആ വ്യക്തിത്വവും പ്രൊപ്പഗേറ്റ് ചെയ്യപ്പെടുകയാണെന്ന്. അപ്പോള്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചെങ്കിലും നോര്‍മലൈസ് ചെയ്യപ്പെടും. അത് എത്രത്തോളം ശരി ആണെന്ന് അറിയില്ല. അത് കൊണ്ട് തന്നെ ഇപ്പോഴും ദിലീപിന്റെ അഭിനയം കണ്ടിരിക്കാറുണ്ടെങ്കിലും ഒറ്റ പോസ്റ്റും അതിന്റെ പേരില്‍ ഇടാതിരിക്കാന്‍ മാക്‌സിമം നോക്കാറുണ്ട്.

വേടന്റെ കാര്യത്തില്‍ ഇനി ഒന്നുമില്ല. അത് പോലെ പലര്‍ക്കും പല രീതിയില്‍ ആണെന്ന് തോന്നുന്നു ഇത്തരം കലാകാരുടെ കാര്യത്തില്‍ ഉള്ള സമീപനം. ആത്യന്തികമായി ഇത്തരം കാര്യങ്ങളില്‍ ഒരു ശരിയുണ്ട്. എങ്കിലും ഇങ്ങനെ ഉള്ള ചില കാര്യങ്ങളില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ നിര്‍വചിക്കാന്‍ ആകാറില്ല. ഒരാള്‍ അഭിപ്രായപ്പെടുന്നു. ഇവനെയും അലന്‍സിയറിനെയും ഒക്കെ സൈലന്റായി പിന്തുണച്ച് സൈലന്റ് ആയി ഇരുന്നിട്ട് ദിലീപ് വിഷയം വരുമ്പോ മാത്രം ഉറഞ്ഞ് തുള്ളുന്ന കുറെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് ആള്‍ക്കാര്‍ ഉണ്ട് അവരെ ആദ്യം ഓടിക്കണം എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ദിലീപ് ഒരിക്കലും തന്റെ നിലപാട് ആണ് തന്റെ സൃഷ്ടി എന്ന് പറഞ്ഞിട്ട് ഇല്ല. ഇവിടെ വേടന്‍ തന്റെ ചിന്ത. തന്റെ നിലപാട് ആണ് തന്റെ പാട്ട് എന്ന് നാല് നേരം പറഞു നടക്കുന്നു. അത് കൊണ്ട് തന്നെ ആണ്. എന്നും പറയുന്നു.

ദിലീപ് ചെയ്യുന്നത് അഭിനയം ആണ്, അതിലെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വേടന്റെ അഭിപ്രായങ്ങള്‍ ആണ് പാട്ടുകളിലൂടെ നമ്മളിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് വിമര്‍ശികപ്പെടേണ്ടത് തന്നെയാണ് ഈ പ്രവൃത്തികള്‍. ദിലീപ് വിഷയത്തെ പോലെയല്ല. ദിലീപ് ഒരു ഫേസ് മാത്രം അതിന് പിന്നിലെ ആശയം അയാളുടേതല്ല. ഒരു പപ്പറ്റ് കളി കണ്ടിരിക്കും പോലെ അത് കണ്ടിരിക്കാം. വേടന്‍ ഒരു ആശയം ആയിരുന്നു. മുന്നോട്ട് വയ്ക്കുന്ന ആശയത്തിന് വിപരീതമായ പ്രവര്‍ത്തിയുണ്ടാകുമ്പോള്‍ അയാള്‍ അവിടെ കാപട്യക്കാരന്‍ ആവുകയാണ്. അത് കൊണ്ട് ത0ന്നെ വേടന്റെ വര്‍ക്ക് എന്നെ സംബന്ധിച്ചു ഇറിലവന്റ് ആയി മാറി. ദിലീപിനെ പോലെ സിനിമ എന്ന ബിസിനസ്സ് അടക്കിഭരിക്കുന്ന കുറെ ഫാന്‍സിന്റെ പവറും കാശുമുള്ള ഒരാളല്ല വേടന്‍. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പാട്ടുകള്‍ എഴുതി പാടിയ ഒരു റാപ്പര്‍ ആണ്. പക്ഷെ ആ എഴുതൊക്കെ അങ്ങേയറ്റം ഹിപ്പോക്രസി ആണെന്ന് തെളിഞ്ഞിരിക്കുന്നു. എന്നാണ് ചിലര്‍ പറയുന്നത്.

ആ ആളുടെ, പേര് പറയുന്നത് പോലും ഇഷ്ടമല്ല ഒരു സിനിമയും കണ്ട് ചിരിക്കാറില്ല. ഒരു സീന്‍ ടിവിയില്‍ വന്നാല്‍ ഞാന്‍ ചാനല്‍ മാറ്റും. ഒരു ട്രോളില്‍ ആ നടനെക്കണ്ടാല്‍ അപ്പൊ സ്‌ക്രോള്‍ ചെയ്യും, എത്ര വലിയ സുഹൃത്ത് ഇട്ടതാണെങ്കിലും. സിനിമയും ഒരാളുടെ സ്ത്രീവിരുദ്ധതയും രണ്ടായി കാണാന്‍ എനിക്ക് സാധിക്കില്ല. സാധിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ദിലീപിന്റെ സിനിമയിലെ അയാള്‍ ഉള്ള ഒരു സീനും പിന്നെ കാണാന്‍ തോന്നിയിട്ടില്ല. അപ്പോ ചാനല്‍ മാറ്റും. തുടക്കം എല്ലാം അത് മനഃപൂര്‍വമായിരുന്നു. ഇപ്പോ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായി. എന്നാണ് മറ്റൊരു അഭിപ്രായം. ഇങ്ങനെ ആയിരുന്നു ആരാധകൻ കുറിച്ചത്.