ആ ചിത്രത്തിൽ നായിക ആക്കം എന്നു ദിലീപ് പറഞ്ഞെങ്കിലും പിന്നീട് ഒഴിവാക്കുക ആയിരുന്നു ; അമ്പിളി

0

ദിലീപ് നായകൻ ആയി അഭിനയിച്ചു സൂപ്പർ ഹിറ്റ് ആയ സിനിമാ ആയിരുന്നു മീനത്തിൽ താലികെട്ട്. ഓമനക്കുട്ടൻ എന്ന കഥാപാത്രം ആയി ആണ് ദിലീപ് ആ സിനിമയിൽ അഭിനയിച്ചത് തിലകൻ സീനത്ത് ജഗതി ശ്രീകുമാർ യദുകൃഷ്ണൻ എന്നിവർ ആയിരുന്നു മറ്റു പ്രധാന താരങ്ങൾ. ദിലീപ് +2 നു പഠിക്കുന്ന ഒരു കഥാപാത്രം ആയി ആണ് അഭിനയിച്ചത്. ദിലീപിന്റെ അച്ഛൻ ആയി തിലകനും ‘അമ്മ ആയി സീനത്തും അഭിനയിച്ചു ദിലീപിന്റെ സഹോദരി ആയി സിനിമയിൽ എത്തിയത് നടി അമ്പിളി ആയിരുന്നു.

ഇപ്പോൾ അമ്പിളി വെളിപ്പെടുത്തി ഇരിക്കുന്ന ഒരു സംഭവം ആണ് ചർച്ച ആയി ഇരിക്കുന്നത്. മീനത്തിൽ താലികെട്ട് എന്ന സിനിമക്ക് ശേഷം ദിലീപ് തന്നെ നായിക ആക്കം എന്നു വാക്ക് തന്നിരുന്നു എങ്കിലും ആ വാക്ക് ദിലീപ് പാലിച്ചില്ല മറ്റൊരു നായിക ആയി കാവ്യാ മാധവൻ ആണ് ദിലീപിന് ഒപ്പം അഭിനയിച്ചത് എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തി ഇരിക്കുന്നത്. പിന്നീട് താൻ ദിലീപിനോട് അതേ കുറിച്ചു ചോദിച്ചിട്ടില്ല എന്നും താരം പറഞ്ഞു.

പക്ഷെ അതിൽ തനിക്ക് വിഷമമോ ഒന്നും ഇല്ല എന്നും ചിലപ്പോൾ ആ കഥാപാത്രം തനിക്ക് ചേരില്ല എന്നത് കൊണ്ടു ആകും അങ്ങനെ ഒഴിവാക്കിയത് എന്നും താരം പറഞ്ഞു. രാജൻ ശങ്കരാടി ആയിരുന്നു സിനിമാ സംവിധാനം ചെയ്തത്. സ്വലേഖ എന്ന പുതുമുഖം ആയിരുന്നു ദിലീപിന്റെ നായിക ആയി ആ സിനിമയിൽ അഭിനയിച്ചത്. സിനിമയും അതിലേ പാട്ടുകളും ഇന്നും ജനമനസ്സിൽ ഹിറ്റ് ആണ്.