ബിഗ് ബോസിൽ ആദ്യമായി അങ്ങനെ അതും സംഭവിച്ചു. ഇനി കളികൾ മാറും..

0

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ എഴുപതാം ദിവസത്തോട് അടുക്കുകയാണ്. ബിഗ് ബോസിൽ ഇതുവരെ കാണാത്ത സംഭവബഹുലമായ എപ്പിസോഡുകളിലൂടെ ആണ് കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസങ്ങളും കടന്നുപോയത്. കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കി അടുത്ത ആഴ്ച യിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ആയിരുന്നു ഇന്നലെ. മൂന്ന് വനിതാ മത്സരാർത്ഥികൾ ആയിരുന്നു ഇത്തവണ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിക്കാൻ ഉണ്ടായിരുന്നത്. ആദ്യമായാണ് സ്ത്രീകൾ മാത്രമായി ക്യാപ്റ്റൻസിക്കായി മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു ടീമംഗങ്ങൾ ചേർന്നാണ് ഈ മൂന്ന് സ്ത്രീകളെ തെരഞ്ഞെടുത്തത്. അതുപ്രകാരം രമ്യ, സന്ധ്യ, ഡിംപൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ക്യാപ്റ്റൻസി ടാസ്കിനായി മത്സരിക്കാൻ എത്തിയ ഈ മൂന്ന് പെൺപുലികൾക്ക് ബിഗ് ബോസ് നൽകിയ ടാസ്ക് കും വളരെ രസകരമായ ഒന്നായിരുന്നു. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട, എന്ന പാചക തോടെ കണ്ണാടി ഇല്ലാതെ സ്വന്തം മുഖത്ത് മേക്കപ്പ് ചെയ്യുക എന്നതായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്. കണ്ണാടിക്ക് പകരമായി തിരഞ്ഞെടുക്കുന്ന ഒരു സുഹൃത്തിനെ മുന്നിൽ നിർത്തി നിർദ്ദേശങ്ങൾ സ്വീകരിക്കാമെന്നും ബിഗ് ബോസ് പറയുകയുണ്ടായി. ബിഗ് ബോസിന്റെ നിർദ്ദേശം അനുസരിച്ച് രമ്യ ഋതുവിനെയും, സന്ധ്യ റംസാനെയും, ഡിംപൽ സൂര്യയെയും ആയിരുന്നു തിരഞ്ഞെടുത്തത്. മൂന്നുപേരും മേക്കപ്പ് നടത്തിയതിനുശേഷം നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് രമ്യക്ക് ആയിരുന്നു.

അങ്ങനെ പതിനൊന്നാമത്തെ ആഴ്ചയിലെ ക്യാപ്റ്റൻ ആയി രമ്യ പണിക്കർ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലെ മോശം പെർഫോമൻസുകളുടെ പേരിൽ തടവറ യിലേക്കുള്ള ആളുകളെ അയയ്ക്കുന്നതിനുള്ള നോമിനേഷനും ഇന്നലെ നടന്നു. ഇരു ടീമുകളായി തിരിഞ്ഞുള്ള നാട്ടുകൂട്ടം എന്ന ടാസ്കിലെ പ്രകടനങ്ങള അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ നോമിനേഷനും. അത് പ്രകാരം റംസാൻ, അഡോണി എന്നിവരെയാണ് അതിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം നടന്ന ടാസ്കിൽ സായിക്ക് നേരെ ചെരുപ്പ് എറിഞ്ഞു എന്ന കാരണത്താലാണ് റംസാനെ തിരഞ്ഞെടുത്തത്. റംസാന്റെ ആ പ്രവർത്തി കഴിഞ്ഞു പോയ ദിവസം വലിയ വിവാദങ്ങളിലേക്ക് ഒക്കെ പോയിരുന്നു. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ റംസാനെതിരെ വൻ പ്രതിഷേധവും നടന്നിരുന്നു.

വിചാരണക്ക് പാത്രമായി നിന്നിരുന്ന സായിയുടെ നേർക്ക് റംസാൻ കാലിൽ നിന്നും ചെരുപ്പൂരി എറിയുകയായിരുന്നു. എന്നാൽ അതുകൊണ്ടത് മണിക്കുട്ടന്റെ തലയിൽ ആയിരുന്നു. ഉടൻതന്നെ രോഷാകുലനായി  മണിക്കുട്ടൻ ഇറങ്ങി വന്ന് പ്രതികരിക്കുകയും ഉണ്ടായി. അതു വലിയ രീതിയിലുള്ള വാക്കേറ്റത്തിലേക്കാണ് പോയത്. റംസാന് റെഡ് കാർഡ് ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ലാലേട്ടനെ വരവിനായി  കാത്തിരിക്കുകയാണ് പ്രേക്ഷകർ. ലാലേട്ടൻ എന്ത് നിലപാടാണ് റംസാന്റെ കാര്യത്തിൽ സ്വീകരിക്കാൻ പോകുന്നതെന്നും അറിയാനുള്ള ആകാംക്ഷയിലാണ്  ഓരോ പ്രേക്ഷകനും.