ഫിറോസ് ഖാന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി റിതു മന്ത്ര. ബിഗ് ബോസ് ഹൗസിൽ വീണ്ടും വാക്കേറ്റം.

0

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ മറ്റു മത്സരാർത്ഥികൾ എല്ലാം എതിർപ്പോട് കൂടി കാണുന്ന ഒരു മത്സരാർത്ഥിയാണ് ഫിറോസ് ഖാൻ. സോഷ്യൽമീഡിയയിലും ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ് ഫിറോസ്. ഫിറോസ് ഖാൻ വാക്കുതർക്കത്തിൽ ഏർപ്പെടാത്ത ഒരൊറ്റ മത്സരാർത്ഥികൾ പോലും ബിഗ് ബോസ് ഹൗസിൽ കാണില്ല. ഇന്നലത്തെ എപ്പിസോഡിലും ഫിറോസ് പതിവ് തെറ്റിച്ചില്ല. ഋതുവുമായിട്ടായിരുന്നു ഇത്തവണ ഫിറോസ്ഖാന്റെ വാക്കേറ്റം. അടുക്കളയിൽ ജോലി ചെയ്തിരുന്ന നോബിയോട് ചായ കുടിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഋതു. ഇതിനിടയിൽ റിതു ഷൂട്ടിന് പോകാറുള്ളപ്പോൾ ഉള്ള വിശേഷങ്ങളും പറയുന്നുണ്ടായിരുന്നു. ഇവരുടെ സംസാരം കേട്ടു കൊണ്ട് അപ്പുറത്തു ഇരുന്നു ഫിറോസ് ഖാൻ ഋതുവിനോട് ഒരു ചോദ്യം ചോദിച്ചു.

ഇതിനും മാത്രം ഷൂട്ട് നിനക്ക് എവിടെടെ? ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരു സിനിമയിൽ പോലും ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ. ഋതുവിനെ പരിഹസിച്ചുകൊണ്ട് ആയിരുന്നു ഫിറോസ്ഖാൻ ആ ചോദ്യമുന്നയിച്ചത്. ബിഗ് ബോസ് ഹൗസിൽ അങ്ങനെ അധികം വാക്കുതർക്കങ്ങലിലേക്കും, വഴക്കിലേക്കും  ഒന്നും പോകാത്ത ഒരു മത്സരാർത്ഥിയാണ് റിതു. അതേസമയം തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളോട് വളരെ വ്യക്തമായ രീതിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുമുണ്ട്. ഫിറോസ് ഖാന്റെ ആ ചോദ്യത്തിന് ഋതു അപ്പോൾ തന്നെ തക്കതായ മറുപടി നൽകി. ഞാൻ നോബി ചേട്ടനുമായി സംസാരിക്കുന്നതിനിടയിൽ താങ്കൾ ഇടപെടുന്നത് എന്തിനാണ് എന്ന് ഋതു ചോദിച്ചു. ഷൂട്ട് എന്ന് പറഞ്ഞാൽ അതിന് സിനിമ മാത്രമല്ല അർത്ഥം എന്നും, താൻ കൂടുതലും ചെയ്തിട്ടുള്ളതു പരസ്യചിത്രങ്ങൾ ആണെന്നും ഋതു വ്യക്തമാക്കി.

എന്നാൽ വീണ്ടും ഋതുവിനെ കൂടുതൽ പരിഹസിച്ചുകൊണ്ട് ഫിറോസ്ഖാൻ  ഋതുവിന്റെ അടുത്തേക്ക് ചെന്നു. ഒരു കണ്ടന്റ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് പോലെ തന്നെയായിരുന്നു ഫിറോസിന്റെ പെരുമാറ്റം. ഋതു പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാൻ കഴിയാത്ത ഫിറോസ് വീണ്ടും വീണ്ടും ഋതുവിനെ പ്രകോപിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാൽ ഒരാളുടെ പ്രൊഫഷൻ ആ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞു ക്യാപ്റ്റനായ മണിക്കുട്ടൻ എത്തി. അതിനുപിന്നാലെ ഋതുവിനെ താനൊരു വലിയ ചാനൽ പരിപാടിയിൽ കണ്ടിട്ടുണ്ടെന്നും, ഋതു ഒരു വാല്യൂ ഉള്ള ആർട്ടിസ്റ്റ് ആണെന്നും സൂര്യയും വ്യക്തമാക്കി. സൂര്യ യോടും പക്ഷേ ഒരു പുച്ഛം കലർന്ന ഭാവത്തിലായിരുന്നു ഫിറോസ് ഖാന്റെ പെരുമാറ്റം. ഇതേ കാര്യം പറഞ്ഞുകൊണ്ട് ഫിറോസ് ഖാനും ഋതുവും തമ്മിലുള്ള വാദപ്രതിവാദം ഒരുപാട് നേരം നീണ്ടുനിന്നു.

കൂടാതെ 50 ദിവസങ്ങൾ പിന്നിട്ടതോടെ മത്സരാർത്ഥികൾക്കിടയിൽ വീറും വാശിയും കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസിലെ മോണിംഗ് ആക്ടിവിടികളും പലപ്പോഴും വളരെ രസകരമായി മാറാറുണ്ട്. ഇന്നലത്തെ മോണിംഗ് ടാസ്കിലും ബിഗ് ബോസ് ഓരോ മത്സരാർത്ഥികളും തങ്ങളുടെ ആത്മമിത്രം ആരാണെന്ന് വെളിപ്പെടുത്താൻ ആയിരുന്നു പറഞ്ഞത്. ഓരോ മത്സരാർത്ഥികളും  മറ്റുള്ള ഓരോരുത്തരുടെ പേരുകളും പേര് പറയാനുള്ള രസകരമായ കാരണങ്ങളും അവതരിപ്പിക്കുകയുണ്ടായി.