ആരാധകരെ ആവേശം കൊള്ളിക്കാൻ നിരവധി സസ്പെൻസ് ഒളിപ്പിച്ചു വെച്ചു കൊണ്ട് ബിഗ് ബോസ്സ് ഗ്രാൻഡ് ഫൈനൽ ഷൂട്ടിംഗ് ഇന്ന് ; ആരാകും വിജയി എന്ന് അറിയാൻ കണ്ണിലെണ്ണയൊഴിച്ചു കൊണ്ടു ആരാധകരും കാത്തിരിക്കുന്നു…!!!

0

ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കോ വി ഡി ന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ചിത്രീകരണം 95-ാം ദിവസം നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു. തുടർന്ന്, ശേഷിക്കുന്ന എട്ടു മത്സരാർത്ഥികളെ നേരിട്ട് ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ച് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താൻ അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. ഇതിനായുള്ള വോട്ടിംഗും പൂർത്തിയായതാണ്. ഇപ്പോൾ പുറത്തു വരുന്ന വാർത്ത അനുസരിച്ചു. ബിഗ് ബോസ് സീസണ് 3 ന്റെ പകുതി ഫൈനൽ കഴിഞ്ഞു എന്നാണ്.

ബിഗ് ബോസ് സീസണ് 2 ലെയും മത്സരത്തികൾ പങ്കടേക്കു ന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.രണ്ടാ സീസണിൽ ഫൈനൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ അതിലെ മത്സരത്തികൾ പങ്കെടുപ്പിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കുറെ ഭാഗങ്ങൾ ഷൂട്ട് ചെയ്തു വെച്ചു ഇനി ബാക്കി ഭാഗങ്ങൾ ഇന്ന് ഷൂട്ട് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്. ലാലേട്ടൻ ഇന്ന് ജോയിൻ ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

ടിനി ടോം ധർമജൻ ബോൾഗാട്ടി എന്നിവരുടെ കോമഡി ഷോയും ആര്യയുടെ ഡാൻസും ഒക്കെ ഷൂട്ട് ചെയ്തു കഴിഞ്ഞു. ഒരു അവാർഡ് ഫങ്ഷൻ എങ്ങനെ ആണോ അത് പോലെ ആകും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എന്നാണ് അറിയാൻ കഴിഞ്ഞത്. ബിഗ് ബോസ്സ് സീസണ് 3 ന്റെ വിജയിക്ക് ആയി ആരാധകരും കാത്തിരിക്കുക ആണ്.