പ്രസവം ഇത്ര വലിയ സംഭവമാക്കണോ? കമന്റ് ഇട്ട ആൾക്ക് ചുട്ടമറുപടിയുമായി അശ്വതി..

0

ഒരേസമയം അവതാരകയും, അഭിനേത്രിയും, എഴുത്തുകാരിയും ഒക്കെയായ അശ്വതി ശ്രീകാന്തിന് സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുണ്ട്. ഈയടുത്തിടെ ആയിരുന്നു അശ്വതി അഭിനയത്തിലേക്ക് ചുവടുവച്ചത്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം വന്ന ജനപ്രിയ പരിപാടിയിൽ ആശ  എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. കളിയും ചിരിയും കുറുമ്പും ഒക്കെ നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് അശ്വതി. കഴിഞ്ഞ ദിവസമായിരുന്നു താൻ ഗർഭിണിയാണെന്ന കാര്യം അശ്വതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ വരുന്ന അശ്ലീല കമന്റുകൾക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുക്കുന്ന ആൾ കൂടിയാണ് അശ്വതി.

ഇപ്പോഴിതാ തനിക്ക് നേരെ വന്ന ഒരു കമന്റിന് അതേ നാണയത്തിൽ തന്നെ അശ്വതി മറുപടി കൊടുത്തിരിക്കുകയാണ്. കഴിഞ്ഞദിവസം മാങ്ങ കഴിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചിത്രം അശ്വതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി മനോഹരമായ കമന്റുകളുടെ കൂട്ടത്തിൽ ഒരു യുവാവ് “ഇത് ആദ്യപ്രസവം അല്ലല്ലോ, രണ്ടാമത്തെ അല്ലേ. അത് ഇത്ര സംഭവം ആക്കണോ ” എന്ന് ചോദിക്കുകയുണ്ടായി. ഉടനടി തന്നെ അശ്വതിയുടെ കിടിലൻ മറുപടിയും എത്തി. “ആദ്യത്തേത് സംഭവമാക്കാൻ പറ്റില്ലായിരുന്നു ” എന്നാണ്  അശ്വതി അതിനു മറുപടി നൽകിയത്. അശ്വതിയുടെ കിടിലൻ മറുപടിക്ക് നിരവധി ആളുകളാണ് കയ്യടിച്ചു കണ്ടെത്തിയിരിക്കുന്നത്. ഒരു അമ്മയെ സംബന്ധിച്ച് അവർക്ക് ജനിക്കുന്ന കുട്ടി ആദ്യത്തേത് എന്നും, രണ്ടാമത്തേത് എന്നും ഒന്നുമില്ല. അവർക്ക് ജനിക്കുന്ന ഓരോ കുഞ്ഞും സ്പെഷ്യലാണ്. ഓരോ ഗർഭാവസ്ഥയും വളരെ യൂണിക്‌ ആണ്. എന്നൊക്കെയാണ് അശ്വതിയെ പിന്തുണച്ച് ആരാധകർ പറയുന്നത്.

ഗർഭിണിയാണെന്ന കാര്യം അറിയിച്ചപ്പോൾ  അശ്വതി ചക്കപ്പഴം പരമ്പരയിൽ നിന്നും  പോവുകയാണ് എന്ന തരത്തിലൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു മറുപടിയായി അശ്വതി ഒരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. അതിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. അശ്വതി ചക്ക പഴത്തിൽ നിന്നും പിന്മാറുന്നു എന്ന ടൈറ്റിലുകൾ കണ്ടു ഇൻബോക്സിൽ ഒരുപാട് ആളുകൾ കാര്യം തിരക്കുന്നുണ്ട്. എന്നാൽ അതൊരിക്കലും ഉണ്ടാകില്ല. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുൻപിൽ വരുന്നത് കൊണ്ടും, പബ്ലിക് അപ്പിയറൻസ് ജോലിയുടെ ഭാഗം ആയതുകൊണ്ടും മാത്രമാണ് പ്രഗ്നൻസി ഇപ്പോൾ റീവീൽ ചെയ്തത്. ദൈവം അനുഗ്രഹിച്ചു തൽക്കാലം വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ ചക്കപ്പഴം വീട്ടിൽ കുറച്ചു നാളുകൾ കൂടി ആശ ആക്ടീവായി തന്നെ ഉണ്ടാവും.

ഉത്തമൻ വേറെ കിട്ടാൻ ചാൻസ് ഇല്ലാത്തതുകൊണ്ട് മെറ്റേണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചെത്തുകയും ചെയ്യും. ഈ സമയത്ത് സാധാരണ രണ്ടു വീടുകളിൽ നിന്നും കിട്ടാവുന്ന സ്നേഹത്തേക്കാൾ വലിയ സ്നേഹം എനിക്കിപ്പോൾ ഒരുപാട് മലയാളി വീടുകളിൽ നിന്നും കിട്ടുന്നുണ്ട്. അശ്വതി പറഞ്ഞു.