ജാഡ ഉണ്ടെങ്കിൽ മാത്രമേ സിനിമാ ലോകത്തു ഒരു വില ഉണ്ടാകൂ ; അപർണ ബാല മുരളി..!!!

0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിന്റെ നായികയായി മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. തമിഴ് സിനിമയിലും താരം തിളങ്ങി. സൂര്യയുടെ നായികയായി എത്തിയ സുധ കൊങ്കര ചിത്രം സുരറൈ പൊട്രു വന്‍ ഹിറ്റ് ആയി മാറി.ഇപ്പോള്‍ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപര്‍ണ.

ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു എര്‍ത്തായി പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിന് വിലയുണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്‌നമാണെന്നും അപര്‍ണ പറയുന്നു. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമയില്‍ നമ്മള്‍ ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്‌ബോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്.

സിംപിളായി നിന്നാല്‍ ഇവന്‍ പറയുന്നത് അല്ലെങ്കില്‍ ഇവള്‍ പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല. ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള്‍ പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കും’.