എന്റെ വിവാഹജീവിതത്തിലെ ആകെ ഉള്ള പ്രശ്നം അതാണ്. തുറന്നുപറഞ്ഞു അനു സിതാര..

0

മലയാളത്തിലെ ഇപ്പോഴത്തെ യുവനടിമാരിൽ പ്രധാനിയാണ് അനു സിതാര. വളരെ ചെറിയ റോളുകളിൽ നിന്നും വളർന്നു ഇപ്പോൾ നായികയായി തിളങ്ങുകയാണ് അനു ഇപ്പോൾ. മലയാളിത്തം തുളുമ്പുന്ന അനുവിന്റെ സൗന്ദര്യം തന്നെയാണ് അനുവിനെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ അനു തന്റെ കുടുംബത്തെയും, ഭർത്താവിനെയും ഒക്കെ കുറിച്ചു പറയാറുണ്ട്. തന്റെ അച്ഛനും, അമ്മയും രണ്ടു വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണെന്നും, അവരുടെ മാതൃക ജീവിതത്തെ പറ്റിയും ഒക്കെ അനു വാചാലയാകാറുണ്ട്. ഇപ്പോഴിതാ അനുവിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ ഭർത്താവ് വിഷ്ണുവിനെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം, നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയതായിരുന്നു അനു. ചോദ്യങ്ങൾക്ക് ഇടയിൽ നടി കാവ്യാ മാധവനും ആയുള്ള അനുവിന്റെ മുഖ സാദൃശ്യത്തെ പറ്റിയും എംജി ശ്രീകുമാർ ചോദിച്ചു. ആ ചോദ്യത്തിനൊക്കെ വളരെ രസകരമായ മറുപടി ആണ് അനു നൽകിയത്. തനിക്കു കാവ്യാ മാധവന്റെ ചായ ഉണ്ടെന്നു ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. അത്രയ്ക്കൊന്നും താൻ ഇല്ലെങ്കിലും അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. അങ്ങനെ മറ്റുള്ളവർ പറയുന്നതുകൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല.

കാവ്യചേച്ചിയോടുള്ള ഇഷ്ടം കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാകും എന്ന വിശ്വാസം ഉണ്ട്. ഞാൻ കാവ്യചേച്ചിയെ പോലെ ഉണ്ടെന്നു പറയുമ്പോൾ കണ്ണാടിയിൽ നോക്കി നിൽക്കാറുണ്ട്. പക്ഷെ അത് എനിക്കിതുവരെ തോന്നിയിട്ടില്ല. കാവ്യാ ചേച്ചിയുടെ സൗന്ദര്യം എന്ന് പറയുമ്പോൾ കണ്ണും, മൂക്കും ഓരോന്ന് എടുത്ത് നോക്കിയാകും ഭംഗിയാണ്. അതുപോലെ എന്നെ തോന്നുന്നത് ആളുകളുടെ സ്നേഹം കൊണ്ടാണ്. എന്റെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോസ് എല്ലാം എടുക്കുന്നത് വിഷ്ണു ചേട്ടനാണ്. അദ്ദേഹത്തിന്റെ പ്രൊഫഷൻ അതാണ്. ഒരു ഫോട്ടോയ്ക്ക് പോലും നിക്കാൻ മടിയുള്ള ആളാണ്. പക്ഷെ നല്ല ഫോട്ടോഗ്രാഫറാണ്. ഫോട്ടോ എടുക്കാൻ നിൽക്കില്ല. കാരണം ചോദിക്കുമ്പോൾ  മടി ആണെന്നാണ് പറയുന്നത്. കല്യാണ ഫോട്ടോയിൽ രണ്ടോ മൂന്നോ നല്ല ഫോട്ടോസ് മാത്രമേ ഉണ്ടാവുകയുള്ളൂ. അതിലും പകുതി മറച്ചുപിടിച്ചാണ് പുള്ളി നിക്കുന്നത്.

വിഷ്ണുവേട്ടനുമായി അടി ഉണ്ടാക്കാറുണ്ട്. കാരണം ഒന്നും തോന്നാറില്ല. ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതർ ആയവരാണ് വിഷ്ണു പ്രസാദും, അനു സിതാരയും. സാധാരണ നായികമാർ വിവാഹത്തോടെ അഭിനയം ഒക്കെ മതിയാക്കി പോകുമ്പോൾ അനു സിനിമയിൽ സജീവമാകുന്നത് പോലും വിവാഹത്തിന് ശേഷമാണ്. മാത്രമല്ല അനുവിന്റെ സിനിമാ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിൽക്കുന്നതും ഭർത്താവ് വിഷ്ണു പ്രസാദ് തന്നെയാണ്. നിരവധി ചിത്രങ്ങൾ ആണ് അനു നായികയായി ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.