മകൾക്ക് കോവിഡ് ഇല്ല. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. തെളിവുകളുമായി അമൃത. വീഡിയോ..

0

ഇന്നലെ മുതൽ സമൂഹമാധ്യമങ്ങൾ ഒട്ടാകെ ചർച്ച ചെയ്യുന്നത് നടൻ ബാലയും, അമൃത സുരേഷും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തെ കുറിച്ചാണ്. മകളെ കാണാൻ സമ്മതിക്കുന്നില്ല എന്ന തലകെട്ടോടെ ബാലയും, അമൃതയും ആയുള്ള ഫോൺ സംഭാഷണത്തിന്റെ കുറച്ച് ഭാഗങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയ ഒട്ടാകെ പ്രചരിച്ചത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്  അമൃത സുരേഷ്.

മകൾ അവന്തികയെ അവളുടെ അച്ഛനെ കാണാൻ അവസരം നൽകുന്നില്ലെന്നും, കുഞ്ഞിന് കോവിഡ് ആണെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിതയായി താൻ ചികിത്സയിലായിരുന്നു. അതുകൊണ്ടുതന്നെ മകളുടെ അടുത്തു നിന്നും മാറി നിൽക്കുകയായിരുന്നു. കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ കുറിച്ച് ഇത്തരമൊരു പ്രചരണം നടത്തിയത്  അമ്മയായ തന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും അമൃത പറയുന്നു.

പലപ്പോഴായി തനിക്കെതിരെ അറിഞ്ഞുകൊണ്ടുള്ള വ്യക്തിഹത്യകൾ നടക്കുമ്പോൾ പോലും അവയോടൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ ഒരുപാട് സങ്കടത്തോടെ ആണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലും എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറയാൻ ഞാനെന്റെ സോഷ്യൽ മീഡിയ ഉപയോഗിച്ചിട്ടില്ല. ഇതിപ്പോൾ ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.

കോവിഡ്ടെ ടെസ്റ്റിന്റെ റിസൾട്ട് വാങ്ങാൻ നിൽക്കുമ്പോഴാണ് ബാലയുടെ ഫോൺ കോൾ വരുന്നത്. മകളെ കാണണമെന്നായിരുന്നു ബാലയുടെ ആവശ്യം. അപ്പോൾ താൻ പുറത്തായതിനാൽ വീട്ടിൽ അമ്മയെ വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. ഏകദേശം മൂന്നു മിനിറ്റോളം ഉള്ള ഞങ്ങളുടെ ഫോൺ സംഭാഷണത്തിന്റെ വളരെ കുറച്ചു ഭാഗം മാത്രമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

അതിന് ശേഷം പലതവണ എന്റെ ഫോണിൽ നിന്നും അമ്മയുടെ ഫോണിൽ നിന്നും ഞങ്ങൾ ബാലയെ വിളിച്ചു. പക്ഷേ പ്രതികരണമൊന്നും ലഭിച്ചില്ല. പ്രതികരണമൊന്നും ലഭിക്കാതെ ആയപ്പോൾ ബാലയ്ക്ക് ഞാൻ ഒരു ടെസ്റ്റ് സന്ദേശവും, വാട്സ്ആപ്പ് ഓഡിയോയും അയച്ചു. അതിന്റെ സ്ക്രീന്ഷോട്ടും അമൃത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാല വിളിച്ച് സമയത്ത് അമ്മ ഫോൺ ശ്രദ്ധിച്ചിരുന്നില്ല. മകൾ ഓൺലൈൻ ക്ലാസിലായിരുന്നു. അമ്മയുടെ ഫോണിലേക്ക് ബാലയുടെ കോൾ വന്നു എന്നു മനസ്സിലാക്കിയപ്പോൾ തന്നെ മകൾ ക്ലാസ് കട്ട് ചെയ്ത് സംസാരിക്കാനായി കാത്തു നിന്നു.

ഒരുമണിക്കൂറോളം മകൾ കാത്തുനിന്നു. പക്ഷേ എന്നിട്ടും ബാലയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. വിളിക്കാൻ സൗകര്യമുള്ള ഒരു സമയം പറഞ്ഞാൽ ഞങ്ങൾ വെയിറ്റ് ചെയ്യാമെന്നും അമൃത ബാലയെ അറിയിച്ചു. എങ്ങനെയാണു ഞാനും, എൻറെ മുൻഭർത്താവായ ബാല ചേട്ടനും തമ്മിലുള്ള ഫോൺ സംഭാഷണം ലീക്ക്ആയതെന്ന് എനിക്ക് അറിയണമെന്ന് ആഗ്രഹമുണ്ട്. ഒരു സ്ത്രീ പുറത്തുപോയാൽ അതിനർത്ഥം അവർ വേറെ ആരുടെയെങ്കിലും കൂടെ ആയിരിക്കും എന്നല്ല. ഈ വാർത്തയും, ഓഡിയോയും പ്രചരിപ്പിച്ച മാധ്യമത്തിന് നേരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അമൃത അറിയിച്ചു.