ആരാധകർക്ക് ആയി പുത്തൻ ചിത്രങ്ങൾ പങ്കു വെച്ചു ഐശ്വര്യ റായ് ; ഗർഭിണി ആണോ എന്ന് തിരക്കി ആരാധകരും…!!!

0

അഭിഷേക് ബച്ചൻ ഐശ്വര്യ റായ് ദമ്പതികൾക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരാണ്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. മുംബൈ ജുഹുവിലുള്ള ബച്ചൻ കുടുംബത്തിന്റെ ബംഗ്ലാവായ പ്രതീക്ഷയിലായിരുന്നു വിവാഹ ചടങ്ങുകൾ. അത്യാഢംബരത്തിൽ നടന്ന ചടങ്ങുകൾ പത്ത് ദിവസത്തോളം നീണ്ടു നിന്നിരുന്നുവെന്ന് മുൻപ് അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒമ്പത് വയസുകാരി ആരാധ്യയാണ് ഇരുവരുടെയും ഒരേ ഒരു മകൾ.

ഇപ്പോഴിതാ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത് ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം നടിയുടെ പുതിയ ചിത്രങ്ങൾ പുറത്തു വന്നിരുന്നു . ഇതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. നടി വരലക്ഷ്മി ശരത് കുമാറാണ് ആഷിന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം നടൻ അഭിഷേക് ബച്ചനുമുണ്ട്. കറുത്ത് വൈഡ് നെക്കുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്.

താൻ ഐശ്വര്യ റായിയെ സൗന്ദര്യം നോക്കിയല്ല വിവാഹം കഴിച്ചതെന്ന് അഭിഷേക് ബച്ചൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. സൗന്ദര്യം എന്റെ റിലേഷൻഷിപ്പിന്റെ അടിസ്ഥാനഘടകമൊന്നുമല്ലെന്നു താരം പറയുകയാണ്. അവളൊരു മനുഷ്യനാണ് നോക്കിയത്. മാത്രമല്ല കരിയറിൽ വിജയം മാത്രം നേടിയൊരു അഭിനേത്രിയാണ്.. അന്ത്രരാഷ്ട്ര നിലവാരത്തിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മാറിയവളുമാണ് ഐശ്വര്യ. അതിലുപരി സുന്ദരിയായ ഒരു സ്ത്രീ കൂടിയാണ് ഐശ്വര്യ എന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു. മുഖത്ത് ചായങ്ങളൊന്നു മില്ലാതെയാണ് രാത്രിയിലുണ്ടാവുക. അതാണ് താൻ അവളെ വിവാഹം കഴിക്കാൻ കാരണമെന്നാണ് അഭിഷേക് പറഞ്ഞത്.