ഒരു യമണ്ടൻ സാരികഥ. ബ്ലൗസിന് പകരം ടീ ഷർട്ട്‌. അമ്മയുടെ സാരി അടിച്ചുമാറ്റി പുത്തൻ ലുക്കിൽ സനുഷ.

0

ബാലതാരമായി വന്ന് പ്രേഷകരുടെ ഇഷ്ടം പിടിച്ചുവാങ്ങിയ താരമാണ് സനുഷ. പിന്നീട് നായിക നിരയിലേക്ക് ഉയർന്നു നിരവധി ചിത്രങ്ങളും സനുഷ ചെയ്തു. 1998 ൽ പുറത്തിറങ്ങിയ “കല്ലുകൊണ്ടൊരു പെണ്ണ്” എന്ന ചിത്രത്തിൽ ആണ് സനുഷ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 2011 വരെ സഹനായിക വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ സനുഷ 2012 ഓടെ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ജനപ്രിയനായകൻ ദിലീപിന്റെ നായികയായി. സനുഷ വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ വേഷമിട്ടത്. തെലുങ്കിൽ പുറത്തിറങ്ങിയ ജേഴ്‌സി എന്ന ചിത്രത്തിലാണ് സനുഷ ഒടുവിൽ അഭിനയിച്ചത്. പിന്നീട് ഏറെ നാളുകളായി സിനിമയിൽ നിന്നും സനുഷ വിട്ട് നിക്കുകയായിരുന്നു.

കഴിഞ്ഞ 2 വർഷത്തിലേറെ ആയി സനുഷ സിനിമയിൽ ഒട്ടും സജീവമല്ലായിരുന്നു. മലയാളത്തിൽ സനുഷ അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം 2016 ൽ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായാ ആണ്. ഈ കഴിഞ്ഞ ലോക്‌ഡോൺ കാലത്ത് താൻ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും, ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിരുന്നു എന്നും സനുഷ വെളുപ്പെടുത്തിയിരുന്നു. പിന്നീട് അതിൽ നിന്നും പുറത്തുകൊണ്ടുവന്നത് യോഗയും, വർക്ക്‌ഔട്ടും, യാത്രകളും, ഡാൻസും ഒക്കെ ആയിരുന്നു എന്നും സനുഷ തുറന്നുപറഞ്ഞിരുന്നു.  സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ സനുഷ പങ്കുവച്ച ചില ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മയുടെ സാരീ അടിച്ചുമാറ്റി ഉടുത്തുകൊണ്ടുള്ള ചിത്രങ്ങളാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. സാരിക്ക് ചേർന്ന ബ്ലൗസ് ഇല്ലെന്ന് മനസ്സിലായപ്പോൾ സ്വന്തം ടി ഷർട്ട്‌ തന്നെ ബ്ലൗസ് ആക്കി മാറ്റിയിരിക്കുകയാണ് സനുഷ. വളരെ വലിയ, മനോഹരമായ അടിക്കുറിപ്പും സനുഷ ചിത്രങ്ങൾക്ക് ചുവടെ കൊടുത്തിട്ടുണ്ട്. വിഷുവിനു വീട്ടിൽ ആയതിനാൽ സാരി ഉടുത്ത് ചിത്രങ്ങൾ എടുക്കാൻ ഭയക്കര ആഗ്രഹമായിരിക്കും. പക്ഷെ സാരി എവിടെയാണെന്ന് മാത്രം അറിയില്ല. കാരണം അതൊക്കെ അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരുന്ന സമയം നോക്കി എന്റെ ആഗ്രഹം സഫലീകരിക്കാനായി അമ്മയുടെ പഴയ സാരി അങ്ങ് അടിച്ചുമാറ്റി. പക്ഷെ അപ്പോഴാണ് ആ സാരിക്ക് ബ്ലൗസ് ഇല്ലെന്ന കാര്യം ഞാൻ അറിയുന്നത്. അപ്പോൾ തന്നെ ഞാൻ ഒരു ന്യൂ ജൻ ഗേൾ ആയി മാറി.

എന്റെ ടി ഷർട്ട്‌ തന്നെ ബ്ലൗസ് ആക്കാം. വിഷുവിനു ഒരു സാരി ഉടുക്കണം. പടം പിടിക്കണം. അതിനായുള്ള കാട്ടികൂട്ടലുകൾ ആണ് ഇതൊക്കെ. ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചതു എന്തിനാണെന്ന് വച്ചാൽ പ്രിയപെട്ടവരായ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങൾക്കെല്ലാവര്ക്കും കുടുംബവുമൊത്തു നല്ലൊരു വിഷു സദ്യയും, പായസവും അതിലുപരി സന്തോഷ നിമിഷങ്ങളും ലഭിച്ചെന്നു കരുതുന്നു. സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ചു സനുഷ കുറിച്ചത് ഇങ്ങനെ ആയിരുന്നു.