വധുവായി വീണ്ടും മേഘ്ന. മേഘ്നയ്ക്ക് വീണ്ടും വിവാഹമോ? ഞെട്ടലോടെ ആരാധകർ.

0

മലയാളി വീട്ടമ്മമാരുടെ സ്വന്തം അമൃതയായി എത്തി പ്രേഷകഹൃദയം കീഴടക്കിയ നടിയാണ് മേഘ്ന വിൻസെന്റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ താരം വിവാഹത്തോടെ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പക്ഷെ അത്ര പെട്ടെന്നൊന്നും അമൃതയെ അങ്ങനെ പ്രേക്ഷകർ മറക്കാനാവില്ല. തന്റെ അഭിനയ ജീവിതത്തിന്റെ ഏറ്റവും ഉയർന്ന സമയത്തായിരുന്നു മേഘ്ന അതിനോട് താത്കാലികമായി വിടപറഞ്ഞത്. 2017 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ രണ്ട് വർഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം 2019 ൽ ഇരുവരും വേര്പിരിയുകയായിരുന്നു.  വളരെ ആഡംബരമായി നടത്തിയ മേഖലയുടെ വിവാഹബന്ധം വേർപിരിഞ്ഞത് മലയാളികൾക്ക് പക്ഷേ ഉൾക്കൊള്ളാനായില്ല.

വിവാഹവും, വേർപിരിയലും ഒക്കെയായപ്പോൾ കുറെ നാളത്തേക്ക് മേഘ്നയെ പൊതുവേദികളിൽ ഒന്നും കാണാനില്ലായിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷമാണ് മേഘ്ന വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഒക്കെയായി മേഘ്ന സജീവമായി. ആ ചാനലിലൂടെ മേഘ്ന  തന്റെ വീട്ടിലെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ആ ചാനലിലൂടെ തന്നെ പല വിവാഹമോചന വാർത്തകളോട് മേഘ്ന ഒരിക്കൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അന്ന് മേഘ്ന പറഞ്ഞത് ഇങ്ങനെ ആയിരുന്നു, കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് നമ്മൾ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു.

എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഘ്ന വീണ്ടും  മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്. സീ കേരളത്തിൽ  പുതിയതായി സംപ്രേഷണം ആരംഭിക്കുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടെയാണ് മേഘ്ന തിരിച്ചെത്തുന്നത്. മലയാളികളുടെ തന്നെ ഇഷ്ട താരമായ ഷാനവാസ് ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ്  ഈ സീരിയലിന്റെ ഒരു പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതിൽ വധുവായി ഒരുങ്ങി നിൽക്കുന്ന മേഘ്ന യുടെ ചിത്രങ്ങൾ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞദിവസം പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് തന്റെ സോഷ്യൽ മീഡിയയിലൂടെ മേഘ്നയെ വധുവായി അണിയിച്ചൊരുക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ആ വീഡിയോ വൈറലായത്.

താരം വീണ്ടും വിവാഹിതയാകാൻ പോവുകയാണോ, അതോ എന്തെങ്കിലും ഫോട്ടോഷൂട്ട് ആണോ, അതോ സീരിയലിനു വേണ്ടി യുള്ള മേക്കപ്പ് ആണോ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളാണ്  ആ പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിക്കുന്നത്. കാണിച്ച് ക്കാരനായ ദേവ്കൃഷ്ണ എന്ന നായകന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു കഥാപാത്രമായാണ് മേഘ്ന വേഷമിടുന്നത്. തന്റെ രണ്ടാം വരവിലും മലയാളി മനസ്സുകളിൽ മേഘ്ന സ്ഥാനം ഉറപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്നാണ് ആരാധകർ പറയുന്നത്.