ബിജെപി ആയതിന്റെ പേരിൽ മക്കളുടെ സിനിമ അവസരങ്ങൾ നഷ്ടമായി തുടങ്ങി. തുറന്നു പറഞ്ഞു കൃഷ്ണകുമാർ..

0

കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇപ്പോഴിതാ താൻ ബിജെപി സ്ഥാനാർത്ഥി ആയതോടെ  തന്റെ മകളുടെ സിനിമ അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് കൃഷ്ണകുമാർ. തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ ഞങ്ങളെല്ലാവരും സൈബർ ആക്രമണത്തിന് ഇരയായി എന്നും കൃഷ്ണകുമാർ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആയി കൃഷ്ണകുമാർ മത്സരിക്കാനെത്തുന്നത്. തന്റെ രാഷ്ട്രീയം ഉറപ്പിച്ചു പ്രഖ്യാപിച്ചതോടെ തന്റെ മക്കൾക്ക് സിനിമയിൽ അവസരം കുറയുന്നതായി താരം പറയുന്നു. മക്കളുടെ നേരത്തെ പറഞ്ഞു വച്ചിരുന്ന സിനിമകളുടെ ഡേറ്റ് മാറുകയും, ചില സിനിമകൾ നഷ്ടമാവുകയും ചെയ്തു.

തനിക്ക് മാത്രമല്ല തന്റെ കുടുംബത്തിലെ എല്ലാവരും സൈബർ ആക്രമണത്തിന് വിധേയരായി എന്നും കൃഷ്ണകുമാർ പറഞ്ഞു. ഇനിയിപ്പോൾ തിരഞ്ഞെടുപ്പ് പരിപാടികളുടെ ഇടയിൽ മുടങ്ങിപ്പോയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്ത് സജീവമാകാനാണ് തീരുമാനം. ആക്രമിക്കപ്പെട്ട അവർ ഉയരുമെന്നും, മെയ്‌ 2 തിരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമായി വരുമെന്നും കൃഷ്ണകുമാർ പറയുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സിപിഎമ്മുകാരെ സൈബർ കമ്മികൾ എന്നൊക്കെ വിളിച്ച്, അവരാണ് തങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത് എന്നൊക്കെ പറഞ്ഞിരുന്നു.

അന്ന് കൃഷ്ണകുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു, തിന്നാനും, കള്ളം പറയാനും മാത്രമാണ് സിപിഎമ്മുകാർ വാ തുറക്കുന്നത്. എന്നെയും മക്കളെയും അവർ കുറെ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം അവർ എന്നെ ജോലിയിൽ നിന്നും പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോൾ പുറത്താക്കും. അതിനപ്പുറം ഒന്നും ചെയ്യില്ല. ഇതെല്ലാം മോദി കാണുന്നുണ്ട്. ദൈവവും കാണുന്നുണ്ട്. സൈബർ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴിൽ ഇല്ലാതാക്കാൻ ഇവർ ശ്രമിക്കും. അതിനപ്പുറം ഞങ്ങളെ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല. കേരളം മാത്രമല്ല, ഇവിടെ തമിഴ്നാടും ആന്ധ്രയും, ഹിന്ദിയും ഒക്കെയുണ്ട്. അവിടെയും പോയി ഞാൻ അഭിനയിക്കും. കേരളത്തിൽ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകൾ ചോദിക്കുന്നത്. ഇവർ രണ്ടും അപകടങ്ങളാണ്. പക്ഷേ കേരളത്തിന് പുറത്ത് പോയാൽ രണ്ടും ഒന്നാണ്. ഇവിടെ ഇവർ നമ്മളെ ശരിക്കും പഠിച്ചുകൊണ്ടിരിക്കുകയാണ്.

കൃഷ്ണകുമാറിന്റെ ഈ പ്രസ്താവനക്ക് പിന്നാലെ മകൾ അഹാനയ്ക്ക് നേരെ സോഷ്യൽ മീഡിയ തിരിഞ്ഞിരുന്നു. എന്നാൽ താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും, രണ്ട് രാഷ്ട്രീയനിലപാടുകൾ ആണെന്നും ബിജെപി ആയതിന്റെ പേരിൽ തനിക്ക് ഒരു സിനിമ അവസരവും നഷ്ടപ്പെട്ടിട്ടില്ല എന്നും ഒക്കെ തുറന്നു പറഞ്ഞു കൊണ്ട് നടി അഹാന കൃഷ്ണകുമാറും രംഗത്തുവന്നിരുന്നു. തന്റെ അച്ഛൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് എന്ന്  അഹാന തന്റെ സോഷ്യൽ മീഡിയ വഴി ചൂണ്ടിക്കാണിച്ചിരുന്നു.