അമൃതയുമായുള്ള വിവാഹത്തിനുശേഷം സ്വത്തുക്കൾ നഷ്ടമായി. നടൻ ബാലയുടെ സംഭവബഹുലമായ ജീവിതം ഇങ്ങനെ..

0

തമിഴ്നാട്ടിൽ നിന്നുമെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറിയ താരമാണ് ബാല. തമിഴ് കലർന്ന നടൻ ബലയുടെ മലയാളം കേട്ടിരിക്കാൻ തന്നെ ഏറെ രസമാണ്. അതുകൊണ്ടുതന്നെ കേരളത്തിലും ബാലക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് ബാല സമ്മാനിച്ചിട്ടുണ്ട്. കുറച്ചുനാളുകളായി  സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നടൻ ബാല. സിനിമ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും മിക്കപ്പോഴും വാർത്തകളിലിടം പിടിക്കാറുണ്ട്. കായിക അമൃതസുരേഷുമായുള്ള വിവാഹവും, വിവാഹമോചനവും എല്ലാം നിരവധിതവണ സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ പേരിൽ ബാല പലപ്പോഴും ഫേസ്ബുക്ക് ലൈവിലൂടെ യും, വീഡിയോകളിലൂടെയും ഓക്കെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.

മലയാളത്തിലും തമിഴ്നാട്ടിലും ഒക്കെയായി  എല്ലാവർക്കും അറിയുന്ന കാര്യമാണ് ഗായിക അമൃത സുരേഷ് മായുള്ള ബലയുടെ വിവാഹമോചനം. കാരണം അത്രക്ക് ഈ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. തമിഴിലൂടെയാണ്  അരങ്ങേറ്റം കുറിച്ചതെങ്കിലും, മലയാള ചിത്രങ്ങളിലൂടെ ആണ് ബാല ശ്രദ്ധിക്കപ്പെടുന്നത്. അമൃത യുമായുള്ള  വിവാഹശേഷം ബാല കേരളത്തിന്റെ മരുമകനായി മാറിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അവർ വേർ പിരിയുകയാണുണ്ടായത്. ഇവരുടെ ഏക മകളാണ് അവന്തിക. പാപ്പു എന്ന ഓമനപേരിൽ ആണ് അവന്തിക അറിയപെടുന്നത്. വിവാഹമോചനത്തിനു ശേഷം മകൾ അവന്തിക അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്.

ഇതിനിടയിൽ അമൃത വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ ഒക്കെ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ബാലയോടും പല മാധ്യമങ്ങളും, സുഹൃത്തുക്കളും ഒക്കെ രണ്ടാമതൊരു വിവാഹം കഴിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോൾ ബാല നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതാണ്. നമ്മൾ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല വിവാഹജീവിതം. അത് ജീവിതത്തിൽ സംഭവിക്കേണ്ടതാണ്. നമ്മുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂടാതെ നമ്മുടെ കൂടെയുള്ള എല്ലാവരും പോസിറ്റീവായി നിന്നാൽ മാത്രമേ നമുക്ക് വിജയിക്കാനാകു. അത് വിവാഹം മാത്രമല്ല, ഏത് ബന്ധത്തിൽ ആയാലും അങ്ങനെ തന്നെയാണ്. തനിക്കു വിവാഹലോചനകൾ ഒക്കെ വരുന്നുണ്ട്. നമുക്ക് എന്തായാലും കാത്തിരിക്കാം. എന്നാണ് രണ്ടാമതൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബാല മറുപടിയായി പറഞ്ഞത്.