തിരുവനന്തപുരത്തെ അനാഥാലയങ്ങളിൽ ഒന്ന് അന്വേഷിച്ചാൽ മതി ഫിറോസ് ആരാണെന്ന്. കുറിപ്പ്..

0

കിടിലൻ എപ്പിസോഡുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ്സിൽ അരങ്ങേറുന്നത്. എന്നാൽ കുറച്ച് നാളുകളായി കിടിലൻ ഫിറോസിനെ പറ്റിയും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ഇപ്പോഴിതാ കിടിലൻ ഫിറോസിനെ കുറിച്ചുള്ള ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് വായിക്കാം.

ഈ പോസ്റ്റിന് അപ്രൂവൽ കിട്ടുവോ എന്നൊന്നും അറിയില്ല…
എന്നാലും എഴുതുന്നു…

ഏഷ്യാനെറ്റ് ന്റെ ടീമിനോട്…. ഒരു വാക്ക്… അത്രക്ക് മനസ് വേദനിച്ചത് കൊണ്ടൊരു തുറന്ന എഴുതുന്നത്…

കഴിഞ്ഞ 11 കൊല്ലമായി എനിക്കീ മനുഷ്യനെ അറിയാം… നിഴലായി അനുജനായി കൂടെ ഉണ്ട്….
ആ മനുഷ്യൻ എന്താണ് ഏതാണ് എന്നത് ഞങ്ങൾക്ക് അറിയാവുന്നത് പോലെ നിങ്ങൾക്ക് അറിയില്ല !! എന്തു പറഞ്ഞാലും നിങ്ങൾക്ക് പുള്ളിയെ മനസിലാകാനും പോകുന്നില്ല…!!!!
പറഞ്ഞിട്ടും കാര്യമില്ല എന്നത് അറിയാം…

കഴിഞ്ഞ 17 കൊല്ലമായി റേഡിയോയിൽ വന്നിട്ട്… വന്നത് മുതൽ നാടിന് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണം എന്നത് ആയിരുന്നു പുള്ളിടെ മനസിൽ…

വന്ദേകേരളം എന്ന ലഹരിക്കെതിരെ 125 മണിക്കൂർ നീളുന്ന ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ സംസാരിക്കുക എന്നത് നിസാര കാര്യമൊന്നുമല്ല…!!
അതിനിടക്ക് വരുന്ന ഭീക്ഷണികൾ ഒകെ തരണം ചെയ്തു മുന്നോട്ട് പോവുക എന്നതും വളരെ വലിയ പ്രയാസമുള്ളൊരു കാര്യമാണ്…
ചാരിറ്റി തട്ടിപ്പെന്ന് മണിക്കൂട്ടനും സായ്ഉം സജ്ന – ഫിറോസ്ഉം പറഞ്ഞതു കേട്ടു..
അതിൽ മണിക്കുട്ടൻ പറഞ്ഞത് ആകട്ടെ നിങ്ങൾ ടെലികാസ്റ്റ് ചെയ്തിട്ടും ഇല്ല…
നിങ്ങൾ പറയുന്നത് പോലെ പുള്ളിയുടെ പേരിൽ ഒരു ചാരിറ്റി തട്ടിപ്പ് പറഞ്ഞു തരാമോ??
അർഹരായവർക്ക് സഹായങ്ങൾ ചെയ്താൽ അത് തട്ടിപ്പാകുവോ??
ഓഖിമുതൽ കോവിഡ് വരെ നീളുന്ന പ്രവർത്തനങ്ങളിൽ ഒരെണ്ണത്തിലെങ്കിലും തട്ടിപ്പ് പറയാൻ ഒക്കുവോ???
കഴിഞ്ഞ പ്രളയത്തിൽ തിരുവനന്തപുരത്തെ മേയർക്ക് ഒപ്പം മറ്റൊരു ക്യാമ്പ് നടത്തി 44 ലോഡ് സ്നേഹം പ്രളയകരക്ക് നൽകിയ കിടിലം ഫിറോസ് നെ നിങ്ങൾക്ക് അറിയില്ല !!!

തിരുവനന്തപുരത്തെ അനാഥാലയങ്ങളിൽ ഒന്ന് അന്വേഷിച്ചാൽ മതിയാകും നിങ്ങൾക്ക് പുള്ളി ആരാണ് എന്താണ് എന്നുള്ളത്…
ഇന്ന് പുള്ളി ബിഗ് ബോസ്സിൽ ആണെങ്കിലും ഇതുവരെ അവശ്യ വസ്തുക്കൾ കൃത്യമായി ചെയ്യാനും എത്തിക്കാനും ഒക്കെ ചെയ്തിട്ട് തന്നെയാണ് അകത്തു ഇരിക്കുന്നത്…

ശ്രീകാര്യം കട്ടേലെ ക്യാൻസർ ബാധിച്ച അപ്പച്ചൻ – അമ്മമാരോട് ചോദിച്ചാൽ കിടിലം ഫിറോസിനെ പറ്റി അവർക്ക്ക് പറയാനുണ്ടാകും പുള്ളി എന്താണ് എന്നുള്ളത്…
രണ്ടു പെണ്കുട്ടികളെ കെട്ടിച്ചു വിട്ടു എന്നു നാഴികക് നാല്പതു വട്ടം ടിമ്പലും മണിക്കൂട്ടനും പറയുന്നത് കേട്ടു… അതിന്റെ പിന്നിലെ കഷ്ടപ്പാട് നിങ്ങൾക്ക് അറിയാമോ???

സ്ത്രീകൾക്ക് എതിരെ ഉള്ള ആക്രമണത്തിൽ പ്രീതിക്ഷേധിച്ചു 6 ദിവസം നീളുന്ന വന്ദേകേരളം 6 ചെയ്തപ്പോൾ 60000 ഒപ്പുകൾ ശേഖരിച്ചു ഗവർണർക്ക് കൈമാറിയ കിടിലം ഫിറോസ് നെ അറിയില്ല നിങ്ങൾക്ക് !!!

ഇനി ബിഗ് ബോസ് ലേക്ക്..
ഡിമ്പൽ എന്നു പറയുന്ന വ്യക്തി നാഴികക്ക് നാല്പതു വട്ടം തന്റെ രോഗത്തെ ഗെയിം പ്ലാൻ ആക്കി സംസാരിക്കാറുണ്ട്…!!! അത് പകൽ പോലെ സത്യം… !! അവർ എങ്ങിനെയാണ് മറ്റുള്ളവർക്ക് തോന്നണം
അല്ലാതെ സ്വയം മോട്ടിവേഷൻ ആണെന്ന് പറഞ്ഞു നടക്കില്ല…!!!
നന്ദു മഹാദേവ (ക്യാൻസർ സർവേയർ ) എന്നൊരു ചെക്കൻ ഉണ്ട് അവനോട് ചോദിച്ചാൽ പറഞ്ഞു തരും കിടിലം ആരാണ് എന്നുള്ളത് !!!

ഇന്ന് ആ മനുഷ്യന്റെ മുഖം കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു…!!! ആ മുഖം വാടാതെ കൂടെ നിഴൽ പോലെ നടന്നൊരാൾ എന്ന നിലക്ക്
ഇക്കാ അങ്ങിനെ ഇരിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല..!!
ഞങ്ങളുടെ മനസ് വായിച്ചത് പോലെ ഇക്കാ പറയുകേം ചെയ്തു..!
അതാണ് ഞങ്ങളുടെ ഇക്കാ…
ഇക്കാ പുറത്തേക്ക് വരണം എന്നത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്..!!
ഇക്കാ പുറത്തേക്ക് വരണം എന്നത്!!

അതുപോലെ ഇക്കാ പറഞ്ഞത് “സ്‌പെഷ്യൽ കിഡ്” വാക്ക് നൂറു ശതമാനം ശെരി വയ്ക്കുന്നതാണ് ഇന്നത്തെ എപ്പിസോഡ്…!!!

ഏഷ്യാനെറ്റ് നിങ്ങളുടെ പ്ലാൻ പോലെ മണിക്കോ ടിമ്പലിനോ നൽകാം…!!

ബിഗ് ബോസും ഏഷ്യാനെറ്റ് ഉം പരിഗണിക്കും എന്നു വിശ്വാസത്തോയോടെ
വിനോദ് യുവർ നൻപൻ..