“നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ” എന്നുള്ള പലതരത്തിലുള്ള പരിഹാസങ്ങൾക്ക് മറുപടി ആയി നടി അമേയ മാത്യു….

0

മലയാളികളുടെ പ്രിയ നടിയും മോഡലുമാണ് അമയേ മാത്യു. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. താരം പങ്കുവെയ്കുന്ന ചിത്രങ്ങളും അതിന് നൽകുന്ന ക്യാപ്ഷനുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോളിതാ ജിമ്മിൽ നിന്നുള്ള തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ശ്രദ്ധേയ കുറിപ്പുമായെത്തിയിരിക്കുകയാണ് താരം. ‘നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മൾ ജീവിതത്തിൽ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്… കളിയാക്കലുകൾക്കും, പുച്ഛങ്ങൾക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ്…Believe in yourself n’ never give up’. – അമേയ പറയുന്നു.

വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു . ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡൽ കൂടിയായ അമേയ സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രങ്ങൾ. കരിക്ക് എന്ന വെബ് സീരീസിൽ അഭിനയിച്ചത് അമേയയുടെ ലൈഫിൽ വഴിത്തിരിവ് ആയി മാറി. താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ വീഡിയോ എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറാറുണ്ട്..