15ാം വയസ്സിൽ കല്യാണം, 24 വയസ്സ് ആയപ്പൊളേക്കും 4 മക്കളെ കൊടുത്തു അച്ഛൻ മുങ്ങി. കാരണം നാലും പെൺകുട്ടികൾ ആയത്..

0

പതിനഞ്ചാം വയസ്സിൽ കല്യാണം കഴിച്ചു 24 വയസ്സ് ആയപ്പോഴേക്കും 4 പെൺമക്കളുടെ അമ്മയായ, പെൺമക്കൾ ആയതുകൊണ്ട് തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ ഈ കുടുംബത്തെ പറ്റി, ഇവർ താണ്ടിയ വഴികളെ പറ്റി അറിയണം..

15ാം വയസ്സിൽ കല്യാണം.. 24 വയസ്സ് ആയപ്പൊളേക്കും 4 മക്കളെ കൊടുത്തു അച്ഛൻ മുങ്ങി. കാരണം നാലും പെൺകുട്ടികൾ ആയതുകൊണ്ട്. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്തു ചാലിയാർ പുഴയിൽ ചാടിയാലോ എന്നാണത്രെ. പിന്നെ ആലോചിച്ചു ഒന്നും അറിയാതെ ഈ ലോകത്തിലേക്ക് വന്ന എന്റെ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. അവരുടെ ജീവിതം ഞാനായിട്ട് ഇല്ലാതാക്കിയാൽ ഞാൻ എങ്ങനെ ഒരമ്മയാകും..

പിന്നീട് അവിടന്നങ്ങോട്ട് പൊരിഞ്ഞ പോരാട്ടം തന്നെ ആയിരിന്നു. അതിനിടയിൽ ഒരാളെ ദൈവം തിരിച്ചു വിളിച്ചു. ഇന്നും തീരാവേദന..  ബാക്കി മൂന്നുപേരും പേരും സന്തോഷമായി ഉള്ളതുകൊണ്ട് ജീവിതം ആസ്വദിച്ചു ജീവിക്കുന്നു. നാലു പെണ്മക്കളെ സ്വന്തമായി കൊടുത്തദൈവം പത്തുനൂറ് കുട്ടികളെ നോക്കാനും ഏല്പിച്ചു. എന്റെ അമ്മ ജോലി ചെയ്യുന്നത് ശിശുപരിപാലന കേന്ദ്രത്തിൽ ആണ്. സങ്കട കടലിൽ സന്തോഷം കണ്ടെത്തി ഞങ്ങൾ തുഴഞ്ഞു നീങ്ങുന്നു. ഇതൊരു ചുരുക്കെഴുത്തു മാത്രം..

മുൻപ് വായിക്കാത്തവർക്കായി.. ആ അമ്മയ്ക്കും മൂന്നു മക്കൾക്കും എല്ലാവിധ അഭിനന്ദനങ്ങളും.. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും പ്രാർഥനകളും.. Vidya Shaiju, Vijee Baiju, Veena Vinu.