അയാൾ എന്നെ അപമാനിച്ച് ആസ്വദിക്കുകയായിരുന്നു ; ദുരനുഭവം പങ്കുവച്ച് രശ്മി സോമൻ

0

ബോഡി ഷെയ്മിങിനെതിരെ പ്രതികരണവുമായി സിനിമാ സീരിയൽ താരം രസ്മി സോമൻ.. പലരും പലവിധത്തിൽ നിങ്ങളെ തകർക്കാനായി നെഗറ്റീവ് കാര്യങ്ങൾ പറയുമെന്നും, എന്നാൽ ഇതിനെ ധൈര്യസമേതം നേരിടണമെന്നും, രസ്മി സോമൻ പറയുന്നു.. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ; എല്ലാരും എന്നോട് തടി കൂടി എന്നാണ് പറയുന്നത്.. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാൻ കാര്യമാക്കാറില്ല.. പക്ഷെ ചിലരുണ്ട്, പുറകെ നടന്ന് പറഞ്ഞുകൊണ്ടിരിക്കും..

മുടി പോയി, കുരു വന്നു, കണ്ണിനു താഴെ കറുപ്പ് വന്നു, മനുഷ്യരായാൽ ഇങ്ങനെ മുടി കൊഴിയുകയും, കൂടി വരികയും എല്ലാം ചെയ്യും.. നമ്മളിൽ വരുന്ന മാറ്റങ്ങൾ നമുക്ക് അറിയാവുന്നതാണ്.. എന്നാൽ ഇങ്ങനെ പറയുന്നതിലൂടെ കേൾക്കുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കിൽ അവരുടെ ആത്മവിശ്വാസം തകർന്നുപോകും എന്ന് ഉറപ്പാണ്.. ഇതിൽ നിന്നും രക്ഷപെടാൻ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയാണ് വേണ്ടത്.. എന്റെ ഒരു അനുഭവം പറയാം, എന്റെ സുഹൃത്ത് ആയിരുന്ന ഒരാൾ ഇങ്ങനെ പല സമയത്തും എന്റെ തടിയെക്കുറിച്ചും മറ്റും പറഞ്ഞിരുന്നു..

 

എന്നാൽ സുഹൃത്ത് എന്ന നിലയിൽ ആയതിനാൽ ഞാൻ മറുപടി പറഞ്ഞിരുന്നില്ല.. എന്നാൽ കഴിഞ്ഞ ദിവസം ചുറ്റിനും ആളുണ്ടായിരുന്ന ടൈമിൽ എന്റെ സുഹൃത്ത് ആയിരുന്ന ഈ വ്യക്തി എന്റെ തടിയെക്കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു.. പക്ഷെ എനിക്കൊന്നും പറയാൻ സാധിച്ചില്ല.. അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്..