‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’, വിവാദം ; ക്ഷമ പറഞ്ഞ് മോഹൻലാൽ ഫാൻസ്‌ ഭാരവാഹി..

0

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ എന്ന ചിത്രത്തിനെതിരെ നടക്കുന്ന വിമർശനങ്ങൾ ക്കെതിരെ പല രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്.. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിയോട് എന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട മോഹൻലാൽ ഫാൻസ് ഭാരവാഹി ഇപ്പോഴിതാ ക്ഷമ പറഞ്ഞു വീണ്ടും പോസ്റ്റ് ഇട്ടിരിക്കുകയാണ്.. മമ്മൂട്ടിയോട് എന്ന പേരിൽ പങ്കുവച്ച കുറുപ്പ്  വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.. അതിനു പിന്നാലെയാണ് ക്ഷമാപണ കുറുപ്പ് പങ്കുവച്ചിരിക്കുന്നത്.. കുറിപ്പ് ഇങ്ങനെ..

മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെപരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് “അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ” എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികളോട് മൗനം വെടിയണം. ഞങ്ങൾക്ക് കഴിയും ചെളിവാരി എറിയാൻ. ഞങ്ങളെ അതിന് പ്രേരിപ്പിക്കരുത്.

AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താല്പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിൻറെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയിൽ ഞാൻ എൻറെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു.. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും,… ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല..