താരാധന നല്ലതാ, പക്ഷെ അത് മറ്റുള്ളവനെ എന്തും പറയാനുള്ള ഒരു ലൈസൻസ് അല്ല ; കുറിപ്പ്..

0

ടോക്സിക് ഫാൻസ്‌. ഫാൻസ്‌ എന്നാൽ എന്താണ്? ഫാൻസ്‌ എന്ന് പറയുന്നവർ ഫസ്റ്റ് ഷോ ഒരു സിനിമ കണ്ടിട്ട് പറയുന്ന അഭിപ്രായങ്ങൾ ആണോ ഒരു സിനിമയുടെ വിജയവും പരാജയവും നിയന്ത്രിക്കുന്നത്…?ഒരു സിനിമ നല്ലതോ ചീത്തയോ ആകട്ടെ പക്ഷെ അത് തീരുമാനിക്കുന്നത് ഫാൻസ്‌ എന്ന ഒരു വിഭാഗം അല്ല. ചെറിയ കുട്ടികൾ തൊട്ടു വയസ്സ് ആയിട്ടുള്ള ആളുകൾ വരെ ഉണ്ട് പ്രേക്ഷകർ. പലരുടെയും ഒരു സിനിമയെ കാണാൻ സമീപിക്കുന്ന മനോഭാവം തീർത്തും വ്യത്യസ്തമാണ്.

ഒരു നടനെ ആരാധിക്കാം ഇഷ്ടപെടാം.. പക്ഷെ അതിനെ മറ്റൊരു തലത്തിൽ കാണുന്നവർ മനോരോഗികൾ തന്നെ ആണ്.ഇതുവരെ പരസ്പരം നേരിൽ കാണാത്ത സംസാരിക്കാത്ത ആളുകൾ നാലു ചുമരിനുള്ളിൽ ഇരുന്ന് ഒരു നടന്റെ സിനിമയെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചു മോശമായ വാക്കുകൾ ഉപയോഗിച്ച് Emoji കൾ ഇട്ടു ആനന്ദിക്കുന്നു. സിനിമയുടെ പ്രധാന ഭാഗങ്ങൾ യൂട്യൂബിൽ വാട്ട്‌ സാപ്പിൽ അങ്ങനെ ചെയ്യാവുന്ന എല്ലാ പ്ലാറ്റഫോംകളിലും പ്രചരിപ്പിച്ചു ആനന്ദം കണ്ടെത്തുന്നവർ.

എനിക്കും നിങ്ങൾ ഓരോരുത്തർക്കും വ്യക്തിപരമായി ഇഷ്ടമുള്ള ചില നടൻമാർ ഉണ്ടാകും.സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാൻ കാരണം.. സിനിമ സ്വപ്നം കാണാൻ കാരണം…അന്നും ഇന്നും എന്നും സിനിമകളുടെ ഒപ്പം സഞ്ചരിക്കാൻ എന്നെ പ്രേരിപ്പിച്ച രണ്ട് താരങ്ങൾ ആണ് ലാലേട്ടനും മമ്മൂക്കയും.

വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വ്യത്യസ്തമായ കഥകളുമായി പല സിനിമകളിലൂടെ എന്നിലെ പ്രേക്ഷകനെ സ്വാധിനിച്ച രണ്ടു പേർ.ആവേശത്തോടെ കാത്തിരുന്നു ഓരോ സിനിമകൾക്കും ആയി.. പലപ്പോഴും മോഹൻലാലും മമ്മൂട്ടിയും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ ചില സമയങ്ങളിൽ എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകൾക്കായി കാത്തിരുന്നു.മോശം സിനിമകൾ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാൻ ശ്രേമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉൾക്കൊണ്ട്‌ തന്നെയാണ് ഞാൻ ലാലേട്ടനെയും മമ്മൂക്കയും ഇഷ്ടപ്പെട്ടിട്ടുള്ളത്….

ആരാധിക്കുന്ന ഏതു നടനും ആയിക്കോട്ടെ അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം മികച്ച സിനിമകൾ അവരുടെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്‌ എന്ന് വിശ്വസിക്കുന്നവർ ഫാൻസ്‌ അല്ല.പരസ്പരം ചളി വാരി എറിയുന്നവർ ഫാൻസ്‌ അല്ല.. ആത്മാർത്ഥമായി സിനിമയെ സ്നേഹിച്ചു അതിനെ കാണാൻ ശ്രേമിക്കുക. ആരാധന നല്ലതാ പക്ഷെ അത് മറ്റുള്ളവനെ എന്തും ഏതും പറയാൻ ഉള്ള ഒരു ലൈസൻസ് അല്ല.. രാഗീത് ആർ ബാലൻ..