മീനാക്ഷിക്ക് മഞ്ജുവിന്റെ അതേ സ്വഭാവം, മഹാലക്ഷ്മി ഭയങ്കര കുസൃതിയാണ് ; വിശേഷങ്ങൾ പങ്കുവച്ച് ദിലീപും, കാവ്യയും..

0

വനിത മാഗസിൻ പുറത്തിറക്കിയ നടൻ ദിലീപിന്റെയും കുടുംബതിന്റെയും കവർചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.. ഇപ്പോഴിതാ ഇവർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.. നടി കാവ്യാ മാധവനുമായുള്ള വിവാഹം കഴിഞ്ഞു 2,3 മാസങ്ങൾ പിന്നിടുമ്പോൾ ആയിരുന്നു ദിലീപിന്റെ ജീവിതത്തിൽ ഈ സിനിമയെ വെല്ലുന്ന കാര്യങ്ങൾ അരങ്ങേറിയത്.. അമ്മയുടെയും, അച്ഛന്റെയും അടുത്തുനിന്നും മാറി നിന്നതിന്റെ വിഷമം മാറുന്നതിനു പിന്നാലെ ആയിരുന്നു ഈ സംഭവങ്ങൾ.

എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാൻ മേലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ദിലീപേട്ടന്റെ വീട്ടിൽ ഉള്ളവർ എല്ലാവരും എന്നെ സമാധാനിപ്പിച്ചു കൂടെ തന്നെ നിന്നു.. അതുകൊണ്ട് മാത്രമാണ് ഞാൻ പിടിച്ചുനിന്നത്. പക്ഷെ എല്ലാവർക്കും ധൈര്യം കൊടുത്ത് കൂടെ നിൽക്കേണ്ടത് ഞാൻ ആണെന്ന് അപ്പോഴാണ് മനസ്സിലായത് എന്നും കാവ്യാ പറഞ്ഞു..

ആ സമയത്ത് പ്ലസ് ടു വിന് പഠിക്കുക ആയിരുന്നു മീനാക്ഷി. അവൾ പഠിച്ചിരുന്ന സ്കൂളിൽ ഉള്ള ആളുകൾ അവൾക്ക് ശക്തമായ പിന്തുണ നൽകി കൂടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിൽ ആയിരുന്നു അവർ എല്ലാവരും മീനാക്ഷിയോട് പെരുമാറിയത്.. ഒരു ചോദ്യമോ, നോട്ടം കൊണ്ട് പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ല.. അവരുടെ പിന്തുണ ഉള്ളതുകൊണ്ട് ആണ് മീനൂട്ടി മികച്ച മാർക്കൊടെ പ്ലസ് ടു പാസ്‌ ആയത്..

കടുത്ത പ്രതിസന്ധിയിലൂടെ പിന്നിട്ട് പോകുമ്പോഴും ഒരിക്കൽ പോലും മ ര ണ ത്തെ ക്കുറിച്ച് ചിന്തിച്ചിട്ടില്ല. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാകണേ എന്നാണ് പ്രാർത്ഥിക്കുന്നത്.. എന്നെ ആശ്രയിച്ചു നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം. അവർക്ക് വേണ്ടി പോരാടണം എന്നാണ് തീരുമാനിച്ചത്, ദിലീപ് പറഞ്ഞു..  കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നുപോകരുത് എന്ന് ഞാൻ ദിലീപേട്ടനെ ഓർമിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങളെ ക്കുറിച്ചെല്ലാം എഴുതണം..

എല്ലാം തുറന്നുപറയാവുന്ന ഒരു ദിവസം വരുമെന്ന് ഉറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളും വിശദമായി പറയും. കാവ്യാ കൂട്ടിച്ചേർത്തു.. മീഡിയ യുടെയോ ജനങ്ങളുടെ മുൻപിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. എല്ലാം കോടതിയിൽ മാത്രമേ പറയാനാകൂ. ഞാൻ കോടതിയിൽ വിശ്വസിക്കുന്ന, നീതിയിൽ വിശ്വസിക്കുന്ന ഒരു ഒരാളാണ്.. സത്യം ഒരിക്കൽ തെളിയും. അതുവരെ ഒറ്റ പ്രാർത്ഥനയേയുള്ളൂ, അതുവരെ എന്റെ മാനസിക നില തെറ്റരുത്, ജീവൻ നഷ്ടമാകരുത്.. ദിലീപ് പറഞ്ഞു..

 

ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ട് ഉണ്ടെങ്കിലും എന്റെ അമ്മ ആകെ തളർന്നു പോയത് ഈ ഒരു വിഷയത്തിലാണ്.. അന്നത്തെ ആ കാര്യങ്ങളിൽ നിന്നും അമ്മയ്ക്ക് പതിയെ ഓർമ്മ നഷ്ടമാവുകയാണ് ഉണ്ടായത്.. ഇപ്പോൾ അമ്മ കൂടെ ഉണ്ടെന്നേ ഉള്ളൂ.. ആരെയും അമ്മ തിരിച്ചറിയുന്നില്ല.. ദിലീപ് കൂട്ടിച്ചേർത്തു. മാത്രമല്ല കാവ്യ പറയുന്നത് ഒന്നും തന്നെ മഹാലക്ഷ്മി അനുസരിക്കാറില്ല, വളരെയധികം കുസൃതിനിറഞ്ഞ അവളാണ് മാമാട്ടിക്കുട്ടി. ദിലീപ് എന്തുപറഞ്ഞാലും മഹാലക്ഷ്മി കേൾക്കാറുണ്ട്. കാവ്യ പറഞ്ഞാൽ അനുസരിക്കാറില്ല..

കാവ്യ പ്രസവിക്കാനായി ലേബർ റൂമിൽ കയറിയപ്പോൾ  പുറത്തു മീനാക്ഷിയും, ദിലീപും ഉണ്ടായിരുന്നു.. കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ തന്നെ ദിലീപ് മഹാലക്ഷ്മി എന്നാണ് അവളുടെ കാതിൽ വിളിച്ചത്. എന്നിട്ട് കുഞ്ഞിനെ മീനാക്ഷിയുടെ കൈകളിൽ ഏല്പിച്ചു. അന്നുമുതൽ മീനാക്ഷി അവളെ ഒരു കുഞ്ഞിനെപ്പോലെ ആണ് നോക്കുന്നത്.. മീനാക്ഷി മഹാലക്ഷ്മിക്ക് ഒരു അമ്മയും ചേച്ചിയും ഒക്കെയാണ്. മഹാലക്ഷ്മിയുടെ കാര്യങ്ങൾ അധികവും നോക്കുന്നത് മീനാക്ഷി തന്നെയാണ്.. മീനാക്ഷി പറയുന്നതും മഹാലക്ഷ്മി അനുസരിക്കാറുണ്ട്..

എന്നാൽ അഭിമുഖത്തിലൂടെ നീളം മീനാക്ഷി അങ്ങനെ ഒന്നും സംസാരിച്ചിരുന്നില്ല.. പഠനത്തെ കുറിച്ച് ചോദിച്ചപ്പോൾ മാത്രം ഉത്തരം പറഞ്ഞതല്ലാതെ മീനാക്ഷി ഒന്നും തന്നെ സംസാരിച്ചില്ല. അതുകൊണ്ടുതന്നെ മീനാക്ഷിക്ക് അധികം സംസാരിക്കാത്ത മഞ്ജുവാര്യരുടെ സ്വഭാവം തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്..