ചിത്രത്തിൻ്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. മരയ്ക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും ; ട്രോളുകൾക്കെതിരെ മാല പാർവതി..

0

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാരിന്റെ റിലീസിന് പിന്നാലെ പലതരത്തിലുള്ള വിമർശനങ്ങളും ട്രോളുകളും ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്ന തരത്തിലായിരുന്നു ട്രോളുകളിൽ ഏറെയും.. വിമർശനങ്ങൾ ഏറിയപ്പോൾ ചിത്രത്തിന് പിന്തുണ അറിയിച്ചുകൊണ്ടും നിരവധി ആളുകൾ എത്തിയിരുന്നു.. ഇപ്പോഴിതാ നടി മാല പാർവതി ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പങ്കുവച്ച കുറുപ്പാണ് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.. കുറിപ്പ് ഇങ്ങനെ..

കോവിഡിൻ്റെ ആഘാതം വലിയ രീതിയാണ് സിനിമ മേഖലയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. “മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി. ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാൽ “മരക്കാർ അറബിക്കടലിൻ്റെ സിംഹം ” എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.

ഇത്രയും ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമൻ്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിൻ്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.