മമ്മൂട്ടിസാറിന്റെ CBl അഞ്ചാം ഭാഗം ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നു. CBI അഞ്ചാം ഭാഗത്തിൽ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് സന്തോഷ്‌ കീഴാറ്റൂർ..

0

ബുദ്ധിരാക്ഷസൻ സേതുരാമയ്യരുടെ അഞ്ചാം വരവ് കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സേതുരാമയ്യരുടെ അഞ്ചാം ഭാഗത്തിൽ ചേർന്ന സന്തോഷം പങ്കു വയ്ക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ.. മധു സാറിന്റെയും S N സ്വാമി സാറിന്റെയും, മമ്മൂട്ടിസാറിന്റെയും CBl അഞ്ചാം ഭാഗവുമായി ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നുവെന്നാണ് സന്തോഷ്‌ പറയുന്നത്.. കുറിപ്പ് ഇങ്ങനെ ;

ഒരു CBI ഡയറി കുറുപ്പ്, ജാഗ്രത, സേതുരമയ്യർCBI, നേരറിയാൻ CBI ഇതൊക്കെ തീയേറ്ററുകളിൽ ആവേശം വിതറിയ സിനിമകളാണ്. ഇതാ ഇപ്പോൾ K. മധു സാറിന്റെയും S N സ്വാമി സാറിന്റെയും, മമ്മൂട്ടിസാറിന്റെയും CBl അഞ്ചാം ഭാഗവുമായി ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നു. CBI അഞ്ചാം ഭാഗത്തിൽ എനിയ്ക്കും ഭാഗമാകാൻ സാധിച്ചു ഈ നന്ദി ഞാൻ സർവ്വ ശക്തന്നോട് എത്ര പറഞ്ഞാലും തീരില്ല, എന്നെ ഇത്രയും ഇവിടെവരെ എത്തിച്ച എന്റെ ഗുരുനാഥന്മാരോടും, മാതാപിതാക്കളോടും, പ്രിയപെട്ടവരോടും തീർത്താൽ തീരാത്ത കടപ്പാട്.. കൂടെ ഉണ്ടാകണം പ്രാർത്ഥിക്കണം..

ആദ്യ നാല് ഭാഗങ്ങളിലേതുപോലെതന്നെ കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് എസ് എൻ സ്വാമിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.. സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്.. ചിത്രത്തിൽ മുകേഷിനെ കൂടാതെ, അനൂപ് മേനോൻ രഞ്ജി പണിക്കർ, സായികുമാർ സൗബിൻ ഷാഹിർ എന്നിങ്ങനെയുള്ള ഒരു വലിയ താരനിര തന്നെയുണ്ട്..