ആ ഒരു ചുരുക്കപ്പട്ടികയിൽ കയറണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ആറാം പാതിര വൈകുന്നത് ; കുഞ്ചാക്കോ ബോബൻ പറയുന്നു..

0

കഴിഞ്ഞവർഷം ആരംഭത്തിൽ പുറത്തിറങ്ങി ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തിൽ എത്തി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിന് ഒരു വഴിത്തിരിവ് സമ്മാനിക്കാൻ അഞ്ചാം പാതിര കാരണമായി എന്നു തന്നെ പറയാം.. ടെക്നിക്കലിയും, സാമ്പത്തികമായും അത്തരത്തിലൊരു വിജയം തന്നെ ആയിരുന്നു ആ ചിത്രം.

അഞ്ചാം പാതിരയുടെ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആറാം പാതിരയും ഈ ടീം പ്രഖ്യാപിക്കുകയുണ്ടായി.. ഇപ്പോഴിതാ ഈ ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ; അഞ്ചാം പാതിര വലിയ ഹിറ്റായതുകൊണ്ടു തന്നെയാണ് ആറാം പാതിര ഇത്രയേറെ വൈകാനുള്ള കാരണവും. ആറാം പാതിര ഇറങ്ങുമ്പോൾ ഒരിക്കലും ഇതിനു വേണ്ടിയായിരുന്നോ അഞ്ചാം പാതിരാ ഇറക്കിയത് എന്ന് ആളുകൾ ചോദിക്കാതെ ഇരിക്കണം എന്നുള്ള ഒരു ആഗ്രഹവും വാശിയും വലിയൊരു തയ്യാറെടുപ്പും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ട്..

അതിനേക്കാളൊക്കെ ഉപരി ഈ ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവഹിച്ച മിഥുന് ആവശ്യത്തിനുള്ള സമയം കൊടുക്കണം. ഒന്നാംഭാഗത്തിനേക്കാൾ മികച്ചുനിൽക്കുന്ന രണ്ടാംഭാഗം ലോക സിനിമയിൽ തന്നെ വളരെ കുറച്ചാണ്. ആ ഒരു ചുരുക്കപ്പട്ടികയിൽ കയറണമെന്ന വലിയ ഒരു ആഗ്രഹം ഉള്ളതുകൊണ്ട് തന്നെ അതിനുള്ള സമയം അനുവദനീയമാണ്. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. കുഞ്ചാക്കോ ബോബൻ പറഞ്ഞു..