മകളെ ട്രോളുന്നത് ക്ഷമിക്കാനും, അംഗീകരിക്കാനുമാവില്ല ; പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചൻ..

0

താരദമ്പതികളായ അഭിഷേക് ബച്ചനും, ഐശ്വര്യ റായിയും തങ്ങളുടെ ഏക മകളായ ആരാധ്യ ബച്ചനെ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ നിന്നും, ക്യാമറ കണ്ണുകളിൽ നിന്നും ഒക്കെ മാറ്റി നിർത്താറുണ്ട്. അതിനായി അവർ പലപ്പോഴും പറഞ്ഞിട്ടുള്ളത് മകളുടെ പ്രൈവസി അവർക്ക് ഏറ്റവും വലുതാണ് എന്നതാണ്. മകളുടെ പ്രൈവസി ഒപ്പിയെടുക്കുന്നതിന്റെ പേരിൽ പലപ്പോഴും അഭിഷേകും ഐശ്വര്യയും, മാധ്യമങ്ങളോട് കയർത്തിട്ടുണ്ട്. ഇപ്പോഴിതാ മകൾ ആരാധ്യയെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായി ട്രോളുതിനെതിരെ പ്രതികരണം അറിയിച്ചുകൊണ്ട് അഭിഷേക് ബച്ചൻ രംഗത്ത് വന്നിരിക്കുകയാണ്..

തന്നെക്കുറിച്ചുള്ള ട്രോളുകൾ സഹിക്കും, എന്നാൽ മകളെ കളിയാക്കുന്ന ട്രോളുകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ  ; ഇത് ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല.. എനിക്ക് ഒരിക്കലും ക്ഷമിക്കാൻ ആവില്ല.. ഞാൻ ഒരു പബ്ലിക് ഫിഗർ ആണ്. അത് ഞാൻ സമ്മതിക്കാം. പക്ഷേ എന്റെ മകൾ ഒരിക്കലും അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വന്ന് ഏന്റെ മുഖത്ത് നോക്കി പറയാം.. അഭിഷേക് പറഞ്ഞു..

അഭിഷേകിന്റെ ഏറ്റവും പുതിയ ചിത്രമായ ബോബ് ബിസ്വാസിന്റെ ബന്ധപ്പെട്ടു നടത്തിയ പ്രമോഷൻ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.. മകളെ കൂടുതലായി പരിഗണിക്കുന്നു, ശ്രദ്ധിക്കുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഐശ്വര്യ റായ്ക്ക് നേരെയും രൂക്ഷ വിമർശനങ്ങൾ വന്നിട്ടുണ്ട്.. അന്ന് അത്തരം വിമർശനങ്ങൾക്കു മറുപടിയായി ഐശ്വര്യ പറഞ്ഞത് ഇങ്ങനെയായിരുന്നു ; നിങ്ങളെന്തു വേണമെങ്കിലും പറഞ്ഞോളൂ.. അവൾ എന്റെ മകളാണ്. അവളെ ഞാൻ സ്നേഹിക്കും, സംരക്ഷിക്കും, കെട്ടിപ്പിടിക്കും.. എന്റെ മകളാണ് എന്റെ ജീവിതം..